Saturday, June 1, 2024 5:32 pm

കരാട്ടെ ചന്ദ്രനായി ഫഹദ് ഫാസില്‍ : ഭാവനാ സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം

For full experience, Download our mobile application:
Get it on Google Play

മാമന്നന് ശേഷം വീണ്ടുമൊരു ഫഹദ് ചിത്രമെത്തുന്നു. ‘കരാട്ടെ ചന്ദ്രന്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഇത്തവണ കരാട്ടെക്കാരന്റെ വേഷത്തിലാണ് താരമെത്തുന്നത്. മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ കോ-ഡയറക്ടര്‍ ആയിരുന്ന റോയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രേമലുവിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഭാവനാ സ്റ്റുഡിയോസ് നിര്‍മിക്കുന്ന അടുത്ത ചിത്രമാകും ഇത്. എസ് ഹരീഷും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസില്‍ തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. കരാട്ടെ ചന്ദ്രന്റെ കോസ്റ്റിയൂം ട്രയല്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഫഹദ് ഫാസില്‍ ഫേസ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ചത്. എന്നും മികച്ച ചിത്രങ്ങള്‍ മാത്രം പ്രേക്ഷകര്‍ക്ക് നല്‍കിയ ഭാവനാ സ്റ്റുഡിയോസ് കരാട്ടെ ചന്ദ്രനിലൂടെയും ആ മേന്മ കാത്തുസൂക്ഷിക്കും എന്നാണ് പ്രേക്ഷകരുടെ വിശ്വാസം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നി വൈക്കം ഗവൺമെൻറ് യു പി സ്കൂളിനു മുന്നിലെ അപകട ഭീഷണിയ്ക്ക് പരിഹാരമായില്ല ;...

0
റാന്നി: തിരക്കേറിയ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ അമിതവേഗതയിൽ കടന്നു 'പോകുന്ന...

ശബരിമല വനാന്തരങ്ങളിലെ ആദിവാസി കുട്ടികൾക്ക് പുത്തൻ വസ്ത്രങ്ങളും സമ്മാനങ്ങളുമായെത്തി കാഴ്ച നേത്രദാന സേന

0
റാന്നി: പുതിയ അധ്യയന വർഷം സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ശബരിമല വനാന്തരങ്ങളിലെ...

എയർഹോസ്റ്റസ് മുഖേന സ്വർണക്കടത്ത് ; അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും

0
കൊച്ചി : വിമാനക്കമ്പനി ജീവനക്കാരുടെ സ്വർണക്കടത്തിൽ അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും...

ജീവാനന്ദം പദ്ധതി ജീവനക്കാരുടെ ശമ്പളം സർക്കാർ കൊള്ളയടിക്കുന്നതിന് തുല്യമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും അവരുടെ സമ്മതം കൂടാതെ...