പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ക്കും ബാനറുകള്‍ക്കും 5,000 രൂപ വീതം പിഴ ഇടാക്കും : വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങള്‍, ഫുട്പാത്തുകള്‍ എന്നിവിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബാനറുകള്‍ കൊടിതോരണങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, കൊടിമരങ്ങള്‍ എന്നിവ പൂര്‍ണമായി നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ കേശവന്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് സ്വപ്ന സൂസന്‍ ജേക്കബ്ബ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി.കെ.വല്‍സമ്മ, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സാലി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ് ഒന്നിന് ഉത്തരവാദികളില്‍ നിന്ന് 5,000 രൂപ വീതം പിഴയീടാക്കുന്നതാണെന്ന് യോഗത്തില്‍ അറിയിച്ചു. മാലിന്യ സംസ്‌കരണം, ഖരമാലിന്യ പരിപാലന ചട്ടം 2026 എന്നിവ സംബന്ധിച്ച് യോഗത്തില്‍ വിശദീകരിച്ചു. സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനധികൃത പാർക്കിംഗ് : റാന്നി താലൂക്കാശുപത്രി റോഡിൽ ആംബുലൻസുകൾ കുടുങ്ങുന്നു

0
റാന്നി : താലൂക്ക് ആശുപത്രിയിലേക്കുള്ള പ്രധാന വഴിയായ പെരുമ്പുഴ ആശുപത്രി റോഡിലെ...

കേരളത്തിൽ മോദി-വി.ഡി-ഇ.ഡി കൂട്ടുകെട്ട് ; അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും ; എം വി...

0
തിരുവനന്തപുരം : കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീമായി...

പത്തനംതിട്ട – ചെങ്ങന്നൂർ റൂട്ടിൽ പ്രിയദർശിനി ബസ് സർവീസ് അനുവദിച്ചു : അബിൻ വർക്കി...

0
പത്തനംതിട്ട : ട്രെയിൻ യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യത്തിന് ശാശ്വത പരിഹാരമായി പത്തനംതിട്ടയിൽ...

തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറിക്ക് വൻ ഡിമാൻഡ്

0
തിരുവനന്തപുരം: തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറിക്ക് വൻ ഡിമാൻഡ്. നറുക്കെടുപ്പിന്...