അനധികൃത പാർക്കിംഗ് : റാന്നി താലൂക്കാശുപത്രി റോഡിൽ ആംബുലൻസുകൾ കുടുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : താലൂക്ക് ആശുപത്രിയിലേക്കുള്ള പ്രധാന വഴിയായ പെരുമ്പുഴ ആശുപത്രി റോഡിലെ അനധികൃത വാഹന പാർക്കിംഗ് മൂലം രോഗികളും ജനങ്ങളും കടുത്ത ദുരിതത്തിൽ. വീതി കുറഞ്ഞ ഈ റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി റോഡിൽ തന്നെ വാഹനങ്ങൾ നിർത്തിയിടുന്നതുമാണ് പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. അടിയന്തിര ഘട്ടങ്ങളിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്ന ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും തടസ്സമില്ലാതെ കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.

ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിൽ ഓരോ നിമിഷവും വിലപ്പെട്ടതായിരിക്കെ റോഡിലെ അശാസ്ത്രീയമായ പാർക്കിംഗ് വലിയ അപകടങ്ങൾക്കും വൻ പ്രത്യാഘാതങ്ങൾക്കും ഇടയാക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. കഴിഞ്ഞ ദിവസവും ഇവിടെ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായതായി ജനങ്ങള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രോഗികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് റാന്നി പെരുമ്പുഴ ആശുപത്രി റോഡിലെ അനധികൃത പാർക്കിംഗ് തടയാനും ഗതാഗതം സുഗമമാക്കാനും ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ മോദി-വി.ഡി-ഇ.ഡി കൂട്ടുകെട്ട് ; അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും ; എം വി...

0
തിരുവനന്തപുരം : കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീമായി...

പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ക്കും ബാനറുകള്‍ക്കും 5,000 രൂപ വീതം പിഴ ഇടാക്കും : വടശ്ശേരിക്കര...

0
വടശ്ശേരിക്കര : ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങള്‍, ഫുട്പാത്തുകള്‍ എന്നിവിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബാനറുകള്‍...

പത്തനംതിട്ട – ചെങ്ങന്നൂർ റൂട്ടിൽ പ്രിയദർശിനി ബസ് സർവീസ് അനുവദിച്ചു : അബിൻ വർക്കി...

0
പത്തനംതിട്ട : ട്രെയിൻ യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യത്തിന് ശാശ്വത പരിഹാരമായി പത്തനംതിട്ടയിൽ...

തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറിക്ക് വൻ ഡിമാൻഡ്

0
തിരുവനന്തപുരം: തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറിക്ക് വൻ ഡിമാൻഡ്. നറുക്കെടുപ്പിന്...