ലഹരി വിരുദ്ധ റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലമുള: കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ ആരംഭിച്ചിരിക്കുന്ന നോ ടു ഡ്രഗ്സ് ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിവിരുദ്ധ റാലി നടത്തി. രാവിലെ 10.30 മുക്കൂട്ടുതറയിൽ എത്തിച്ചേർന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിശ്രീ സാബു സംസാരിച്ചു. വെച്ചൂച്ചിറ പോലീസ് സി.ഐ. ജർളിൻ വി. സ്കറിയ റാലിക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

സ്കൂൾ മാനേജർ ഫാ. മാത്യു പനയ്ക്കക്കുഴി, പ്രിൻസിപ്പൽ ഫാ. സോജി ചെറുശ്ശേരിൽ എന്നിവർ ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു. സ്കൂൾ ലീഡർ പ്രണവ് കൃഷ്ണ സ്വാഗതവും ചെയർപെഴ്സൺ മേഘ കെ. റജി കൃതജ്ഞതയും പറഞ്ഞു. തുടർന്ന് അധ്യാപരുടെയും പി. റ്റി.എ. യുടെയും മാതൃത്വത്തിൽ 70 ലധികം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന ഫ്ലാഷ് മോബ് ചടങ്ങിനു മാറ്റു കൂട്ടി. തുടർന്ന് വെച്ചൂച്ചിറയിലും റാലിയും ഫ്ലാഷ്മോബും ഉണ്ടായിരുന്നു. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റ്റി.കെ. ജയിംസ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. പി. റ്റി.എ. പ്രസിഡൻറ് ശ്രീ. സിജോ ജോസ് മടുക്കക്കുഴി റാലിക്ക് ആശംസ നേർന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...