ടേക്ക്ഓഫിന് പിന്നാലെ കോക്ക്പിറ്റിൽ അതിക്രമിച്ച് കയറാൻ ശ്രമം ; എക്സിറ്റ് വാതിൽ തുറന്നു, ഭയപ്പെടുത്തി യാത്രക്കാരൻ

For full experience, Download our mobile application:
Get it on Google Play

ചിക്കാ​ഗോ: യുഎസിൽ വിമാനത്തിൽ‌ പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ചിക്കാഗോയിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ കോക്ക്പിറ്റിൽ പ്രവേശിച്ച് എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് എയർലൈൻസിന്റെ 1641 വിമാനം ഷിക്കാഗോ ഒഹയർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് രാവിലെ ഒമ്പതിന് വിമാനം പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴാണ് സംഭവം.

ടേക്ക് ഓഫിന് തൊട്ടുമുമ്പായി യാത്രക്കാരൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് ഫ്ലൈറ്റ് ഡെക്ക് തുറന്ന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയും കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയതിന് പിന്നാലെ വിമാനം ടേക്ക് ഓഫ് ചെയ്യാതെ ഗേറ്റിലേക്ക് മടങ്ങി. ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ പേരുവിവരവും പുറത്തുവിട്ടില്ല. സെപ്തംബർ 11 ആക്രമണത്തിന്റെ 22-ാം വാർഷികത്തിന് തൊട്ടുമുമ്പ് നടന്ന സംഭവം അധികൃതരെ ആശങ്കപ്പെടുത്തിയിരുന്നു.

ഫെബ്രുവരിയിൽ ദുബായിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ വനിതാ സുഹൃത്തിനെ കോക്പിറ്റിൽ പ്രവേശിക്കാൻ അനുവദിച്ചതിന് എയർ ഇന്ത്യ പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എയർലൈൻസിന് 30 ലക്ഷം രൂപ പിഴയും ചുമത്തി. കഴിഞ്ഞ വർഷം അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ കോക്ക്പിറ്റ് ഏരിയയിൽ പ്രവേശിച്ച് ഫ്ലൈറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഒരു വിമാനം എമർജൻസി ലാൻഡിങ് നടത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...