പത്തനംതിട്ട ഇലന്തൂരിൽ ഓട്ടോ ഡ്രൈവറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ഇലന്തൂരിൽ ഓട്ടോ ഡ്രൈവറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലന്തൂർ സ്വദേശിയായ സന്തോഷ്‌ (48 ) എന്ന യുവാവിന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. സന്തോഷ്‌ തനിച്ചാണ് വീട്ടിൽ  താമസിച്ചിരുന്നത്. രണ്ടുദിവസമായി ഇദ്ദേഹം സ്റ്റാൻഡിൽ എത്തിയിരുന്നില്ല. അയൽക്കാരും സന്തോഷിനെ കണ്ടിരുന്നില്ല. എവിടെ എങ്കിലും ദൂരയാത്രയിൽ ആയിരിക്കും എന്നാണ് അയൽക്കാർ കരുതിയിരുന്നത്. എന്നാൽ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ ഉടനെ വിവരം പോലീസിൽ അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്നും രണ്ടു ദിവസത്തെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്തെന്ന് പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ പറയാൻ സാധിക്കൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച സന്തോഷിനെ രണ്ടു മാസം മുൻപ് നായ കടിച്ചിരുന്നു എന്നും നാട്ടുകാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...