150 കി.മീ. റേഞ്ച് ; കാറിനൊപ്പം ഫീച്ചറുകള്‍ – ഒലയോട് മുട്ടാന്‍ ബ്രിട്ടണില്‍ നിന്നൊരു ഇ-സ്‌കൂട്ടര്‍

For full experience, Download our mobile application:
Get it on Google Play

ഇലക്ട്രിക് സ്കൂട്ടറുകളിലെ റേഞ്ചിലും ഫീച്ചറുകളിലും ഒലയ്ക്ക് ഉണ്ടായിരുന്ന മേൽകൈ തകർക്കാൻ ബ്രിട്ടണിൽ നിന്ന് ഒരു ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. വൺ മോട്ടോയുടെ ഇലക്ട എന്ന മോഡലാണ് ഒലയ്ക്ക് വെല്ലുവിളിയായി എത്തിയിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ റേഞ്ചാണ് ഈ ബ്രീട്ടീഷ് സ്കൂട്ടർ ഉറപ്പുനൽകുന്നത്. അതിവേഗ ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയിൽ വരുന്ന ഇലക്ടയ്ക്ക് രണ്ട് ലക്ഷം രൂപയാണ് വില.

വൺ മോട്ടോ ഇന്ത്യയിൽ എത്തിക്കുന്ന മൂന്നാമത്തെ മോഡലാണ് ഇലക്ട. ഇക്കഴിഞ്ഞ നവംബറിലാണ് വൺ മോട്ടോയുടെ ആദ്യ മോഡലുകളായ കമ്യൂട്ട, ബൈക്ക എന്നീ ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. ഈ ബൈക്കുകൾക്ക് യഥാക്രമം 1.30 ലക്ഷം രൂപയും 1.80 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

റെട്രോ ഡിസൈൻ നൽകിയിരിക്കുന്നതിലൂടെ നിരത്തുകളിലുള്ള വെസ്പ സ്കൂട്ടറുകൾക്ക് സമാനമായ രൂപമാണ് ഇലക്ട ഇ-സ്കൂട്ടറിനുള്ളത്. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ഫെൻഡറിൽ നൽകിയിട്ടുള്ള ക്രോമിയം ആക്സെന്റ്, ക്രോമിയം ആവരണമുള്ള മിറർ, വളഞ്ഞ് വരുന്ന ഫുട്ട് ബോർഡ്, വെസ്പയിൽ നൽകിയിട്ടുള്ളതിന് സമാനമായ സൈഡ് പാനലുകൾ, ഫ്ളാറ്റായുള്ള സീറ്റ്, ഹെഡ്ലൈറ്റിന്റെ ഡിസൈനിൽ തന്നെ ഒരുങ്ങുന്ന ടെയ്ൽലാമ്പ്, സൈഡ് പാനലിൽ സ്ഥാനം പിടിച്ചിട്ടുള്ള ഇന്റിക്കേറ്ററുകൾ, മുന്നിലും പിന്നിലും വ്യത്യസ്ത ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള അലോയി വീലുകൾ എന്നവയാണ് ഇലക്ടയെ അലങ്കരിക്കുന്നത്.

കണക്ടിവിറ്റി ഇലക്ട്രിക് സ്കൂട്ടറായാണ് ഇലക്ട നിരത്തുകളിൽ എത്തുന്നത്. ജിയോ ഫെൻസിങ്ങ്, ബ്ലുടൂത്ത് കണക്ടിവിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്(ഐ.ഒ.ടി) സംവിധാനങ്ങളാണ് ഈ വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്. വൺ മോട്ടോ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിലൂടെയാണ് വാഹനത്തെ ഫോണുമായി ബന്ധിപ്പിക്കുന്നത്. മാറ്റ് ബ്ലാക്ക്, ഗ്ലോസി ബ്ലാക്ക്, ബ്ലൂ, റെഡ്, ഗ്രേ എന്നീ അഞ്ച് നിറങ്ങളിലാണ് ഈ വാഹനം നിരത്തുകളിൽ എത്തുകയെന്നാണ് റിപ്പോർട്ടുകൾ.

അഴിച്ച് മാറ്റാൻ സാധിക്കുന്ന 72 വോൾട്ട് 45 ആംപിയർ ലിഥിയം അയേൺ ബാറ്ററിയാണ് ഈ വാഹനത്തിൽ പ്രവർത്തിക്കുന്നത്. 3.2KW ബ്രെഷ്ലെസ് ഡി.സി.മോട്ടോർ ഹബ്ബും ഇതിൽ നൽകിയിട്ടുണ്ട്. മണിക്കൂറിൽ 100 കിലോമീറ്ററാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗത. ഒറ്റത്തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്ന് ഉറപ്പുനൽകുന്ന ഈ വാഹനത്തിന്റെ ബാറ്ററി നിറയാൽ നാല് മണിക്കൂർ സമയമെടുക്കുമെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....