അയല്‍വാസി തട്ടിക്കൊണ്ടുപോയ സഹോദരങ്ങളെ പോലീസ് രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം : ഹരിയാനയിലെ മനേസറില്‍ നിന്ന് അയല്‍വാസി തട്ടിക്കൊണ്ടുപോയ സഹോദരങ്ങളെ പോലീസ് രക്ഷപ്പെടുത്തി. 15കാരി ഉള്‍പ്പടെ രണ്ട് കുട്ടികളെ ഉത്തര്‍പ്രദേശിലെ ബദാവുന്‍ ജില്ലയില്‍ നിന്നാണ് പോലീസ് രക്ഷപ്പെടുത്തിയത്. അതേസമയം തട്ടിക്കൊണ്ടുപോയ ആള്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് 15 കാരിയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒളിവിലുള്ള പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

തിങ്കളാഴ്ചയാണ് സഹോദരങ്ങളെ കാണാതാകുന്നത്. കുട്ടികളുടെ പിതാവ് അന്വേഷിച്ചപ്പോഴാണ് അയല്‍വാസികളില്‍ ഒരാള്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോയതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...