ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്തുമംഗലം കുറുപ്പന്തൊടി വീട്ടിൽ ഖദീജ (79) ആണ് റിയാദ് എയർപ്പോർട്ടിന് സമീപമുള്ള കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് യൂനിവേഴ്‍സിറ്റി ആശുപത്രിയിൽ മരിച്ചത്. നാട്ടിൽ നിന്നുള്ള ഉംറ ഗ്രൂപ്പിലാണ് എത്തിയത്. മക്കയിൽ ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി മടങ്ങാൻ ജിദ്ദയിലെത്തിയപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ യാത്ര തടസ്സപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്. പരേതനായ മുഹമ്മദ് ഹാജിയാണ് മരിച്ച ഖദീജയുടെ ഭർത്താവ്. പരേതരായ മമ്മദ് – ഉമ്മത്ത് ദമ്പതികളാണ് മാതാപിതാക്കൾ. മക്കൾ – ഹസൈനാർ, സക്കീർ, ഹുസൈന്‍, ബുഷ്റ, ആമിന, സുലൈഖ, സുബൈദ, സീനത്ത്, സഫൂറ, ഉമൈവ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​എം.കെ. സ്റ്റാലിൻ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്? തൃച്ചി ഈസ്റ്റിൽ ജനവിധി തേടുമെന്ന് സൂചന

0
ചെന്നൈ: തെരഞ്ഞെടുപ്പില്‍ ഒന്നുകൂടി മത്സരിക്കാന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ...

അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്: സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് കെ.സി വേണുഗോപാൽ...

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട് കേസില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ...

പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

0
കൊച്ചി: എറണാകുളം പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും...

ഡൽഹിയിൽ വീണ്ടും സെപ്റ്റിക് ടാങ്ക് ദുരന്തം; ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...