ചിറ്റാറില്‍ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ വൃദ്ധയെ കാണാതായി : തെരച്ചില്‍ ശക്തമാക്കി വനപാലകരും പോലീസും

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ വൃദ്ധമാതാവിനെ കാണാതായി. ചിറ്റാർ പഞ്ചായത്തിലെ 12ആം വാർഡിൽ കട്ടച്ചിറ തോട്ടുപുറം വീട്ടിൽ കുട്ടിയമ്മ (84) നെ യാണ് കാണാതായത്. സെപ്റ്റംബർ രണ്ടാം തീയതി രാവിലെ 10 മണിക്കാണ് വിറക് ശേഖരിക്കാനായി വനത്തിനുള്ളിലേക്ക് കുട്ടിയമ്മ പോയതെന്ന് സമീപവാസികൾ പറയുന്നു. കുട്ടിയമ്മയ്ക്കായി വനപാലകരും പോലീസും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. സാധാരണ എല്ലാ ദിവസവും വിറക് ശേഖരിക്കാൻ കുട്ടിയമ്മ കട്ടച്ചിറ വനമേഖലയിൽ പോകുന്നതാണ്. രാവിലെ പോയാൽ ഒരു മണിയോടുകൂടി തിരിച്ചെത്താറുണ്ട്.

നാലുവശവും വനത്താൽ ചുറ്റപ്പെട്ട ചിറ്റാർ പഞ്ചായത്തിലെ പ്രദേശമാണ് കട്ടച്ചിറ. ചിറ്റാർ, രാജപാറ, തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ വനപാലകരും വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമും ചിറ്റാർ പോലീസും ചേര്‍ന്ന് പ്രദേശവാസികളുടെ സഹകരണത്തോടെയാണ് തെരച്ചിൽ നടത്തുന്നത്. ഡോഗ് സ്കോഡും വനത്തില്‍ തെരച്ചിൽ നടത്തി. കട്ടച്ചിറയിൽ മകൻ മുരളിയോടൊപ്പമാണ് കുട്ടിയമ്മ താമസിക്കുന്നത്. വനത്തിനുള്ളിലേക്ക് കയറിപ്പോയ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ  സമീപത്തായി കുട്ടിയമ്മയുടെ തോർത്തും കവറും ഒരു കുപ്പി വെള്ളവും കണ്ടെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി...

പൊന്നാനിയിൽ കടലാക്രമണം തടയാൻ ചെല്ലാനം മോഡൽ ടെട്രാപോഡ് പദ്ധതി വരുന്നു

0
മലപ്പുറം: പൊന്നാനിയിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ ടെട്രാപോഡ് പദ്ധതി...

മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ട് രണ്ടുപേർ മരിച്ചു

0
ആലപ്പുഴ: കൈചൂണ്ടി മുക്കിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. മണ്ണഞ്ചേരി സ്വദേശികളായ...

കോഴഞ്ചേരിയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി

0
കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്തിലെ 14 ആം വാര്‍ഡില്‍ നിന്നും കൂറ്റന്‍...