ലൈഫ് പദ്ധതി ഫണ്ട് തട്ടിപ്പ് : റാണി ലക്ഷ്മി അരുവാപ്പുലം പഞ്ചായത്തിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : ലൈഫ് ഭവന പദ്ധതി ഫണ്ട് തട്ടിപ്പ് കേസില്‍ പിടിയിലായ തണ്ണിത്തോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.ആര്‍.റാണി ലക്ഷ്മി മുന്‍പ് ജോലി ചെയ്തിരുന്ന അരുവാപ്പുലം ഗ്രാമപഞ്ചായത്തിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരിശോധനയില്‍ കണ്ടെത്തി. അരുവാപ്പുലം പഞ്ചായത്തില്‍ മാത്രം ഏകദേശം 15 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. അരുവാപ്പുലം പഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളില്‍ സമാനമായ പേരുള്ളവരെയും പ്രതിയുടെ അമ്മ, ഭര്‍ത്താവ്, ഭതൃമാതാവ്, ഭതൃപിതാവ് എന്നിവരുള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗുണഭോക്താക്കളാക്കി മാറ്റിയാണ് ഇവര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്.

പലര്‍ക്കും നാല് ലക്ഷം രൂപ നല്‍കേണ്ട സ്ഥാനത്ത് പല ആളുകളുടെ പേരിലും അഞ്ചും ആറും ലക്ഷം രൂപ വീതം അനുവദിപ്പിച്ച് തുക തട്ടിയെടുത്തതായാണ് അന്വേഷണ സംഘത്തിന്റെ  കണ്ടെത്തല്‍. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളില്‍ നിന്ന് മാത്രം 53 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അരുവാപ്പുലം പഞ്ചായത്തിലും ഇവര്‍ നടത്തിയ ക്രമക്കേടുകളുടെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. തണ്ണിത്തോട്, സീതത്തോട്‌ പഞ്ചായത്തുകളില്‍ നടന്ന തട്ടിപ്പ് പുറത്ത് വന്നതോടെ ഇവര്‍ ജോലി ചെയ്ത അരുവാപ്പുലം പഞ്ചായത്തിലും പരിശോധന നടത്തണമെന്ന് ഭരണസമിതി ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്. അരുവാപ്പുലം പഞ്ചായത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതി ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ വകയാര്‍ മ്ലാന്തടത്ത് പൈപ്പ് പൊട്ടി റോഡ്‌ രണ്ടായി പിളര്‍ന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മ്ലാന്തടത്ത് വാട്ടര്‍...

കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ കഴിയുമെങ്കില്‍ പിന്മാറുമെന്ന് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ കഴിയുമെങ്കില്‍...

റാന്നിയിലെ നാടും നഗരവും അമ്പാടിയായി മാറും : ശ്രീകൃഷ്ണ ജയന്തി ദിനത്തിന് വിപുലമായ ഒരുക്കങ്ങള്‍...

0
റാന്നി : ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ റാന്നിയിലെ ക്ഷേത്രങ്ങളും വീഥികളും ഉണ്ണിക്കണ്ണന്‍മാരാലും...

നായയെ അഴിച്ചുവിട്ടതിനെച്ചൊല്ലി തർക്കം : സഹോദരന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചയാൾ പിടിയിൽ

0
പത്തനംതിട്ട : വളര്‍ത്തുനായയെ അഴിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മുതിര്‍ന്ന സഹോദരന്റെ വാരിയെല്ല്...