കേളകം: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10ലെ കോട്ടപ്പാറയിൽ ആനയുടെ അസ്‌ഥികൂടവും അവശനിലയിലായ കുട്ടിയാനയെയും കണ്ടെത്തി. ആനയുടെ അസ്ഥികൂടം ചിതറിയ നിലയിലാണ്. കുട്ടിയാനക്ക് മൂന്നു വയസ്സ് പ്രായം വരും. വനപാലകസംഘമാണ് പെട്രോളിങ്ങിനിടെ വീണു കിടക്കുന്ന നിലയിൽ അവശയായ കുട്ടിയാനയെ കണ്ടെത്തിയത്. കുട്ടിയാന വീണുകിടന്നതിന് 100 മീറ്റർ മാറിയാണ് ആനയുടെ അസ്‌ഥികൂടം ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഫോറസ്‌റ്റ് വെറ്ററിനറി സർജന്‍റെ നിർദേശ പ്രകാരം കുട്ടിയാനക്ക് ചികിത്സ നൽകുന്നതിനുള്ള നടപടികൾ തുടങ്ങി. ആനയെ കടുവ പോലുള്ള വന്യജീവി ഇരയാക്കിയതാണോയെന്ന് വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയുടെ ശരീരത്തിൽ പരിക്കുകളോ മറ്റു അസ്വാഭാവികതകളോ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. കുട്ടിയാനക്ക് ആവശ്യമായ പരിചരണം നൽകിയതായും വിദഗ്‌ധ ചികിത്സ നൽകുന്നതിന് വയനാട്ടിൽ നിന്ന് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ശനിയാഴ്ച ആറളത്തെത്തുമെന്നും വനം വകുപ്പ് വ്യക്തമാക്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























