തെലങ്കാനയിൽ എഞ്ചിനീയറിങ് വിദ്യാർഥിയെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

തെലങ്കാന: തെലങ്കാനയിൽ എഞ്ചിനീയറിങ് വിദ്യാർഥിയെ കുത്തിക്കൊന്നു. ബൊമ്മന യുവൻ/ അഖിൽ (22) ആണ് കൊല്ലപ്പെട്ടത്. നാലു വർഷമായി യുവാവ് ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നു. ഈ പെണ്‍കുട്ടിയുടെ സഹോദരനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ക‍ഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അവസാന വർഷ എഞ്ചിനീയറിങ് വിദ്യാർഥിയാണ് കൊല്ലപ്പെട്ട അഖിൽ. ഇന്ദിര നഗർ കോളനിയിൽ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കവേയാണ് സംഭവം. ബൈക്കിലെത്തിയ പത്തോളം ആളുകള്‍ അഖിലിനെ ചോദ്യം ചെയ്യുകയും പിന്നാലെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.

തലയിലും ക‍ഴുത്തിലും കൈകളിലും കുത്തിപ്പരുക്കേൽപ്പിച്ചതിന് പിന്നാലെ ഉടൻ തന്നെ കു‍ഴഞ്ഞുവീ‍ഴുകയായിരുന്നു. ഉടൻ തന്നെ ഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നാലുവർഷമായി ഒരു പെണ്‍കുട്ടിയുമായി അഖിൽ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതാവാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പെണ്‍കുട്ടിയുടെ സഹോദരൻ കൊലപാതകത്തിൽ പങ്കെടുത്തതായാണ് പ്രാഥമിക നിഗമനം. അതേസമയം, സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി : ജില്ലാ പോലീസ് മേധാവിക്ക് പരാതി...

0
പന്തളം : പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. പന്തളം മങ്ങാരം...

കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക...

0
ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ...

ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി വിഷയം...

0
തിരുവനന്തപുരം: ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും...

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് എ വിജയരാഘവൻ

0
ഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം...