ജോയിൻ്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജോയിൻ്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. വികാസ്ഭവൻ പരിസരത്ത് നിന്നാരംരംഭിച്ച വിളംബരജാഥ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചതോടെയാണ് ദ്വിദിന ജില്ലാ സമ്മേളനത്തിന് തുടക്കമായത്. സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന സദസ്സ് പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. സിപിഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ടി.എസ് ബിനുകുമാർ അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗംവി.കെ മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.അജികുമാർ, എസ്.അജയകുമാർ, സൗത്ത് ജില്ലാ പ്രസിഡൻ്റ് ആർ.കലാധരൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ട്രഷറർ എം.എസ് സുഗൈതകുമാരി, സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.കൃഷ്ണകുമാർ, ആർ.സിന്ധു, വി.ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം ആർ.സരിത,നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ്, സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി, സ്വാഗതസംഘം ജനറൽ കൺവീനർ ആർ.ശരത്ചന്ദ്രൻ നായർ, വൈശാഖ്.വി,അജി പി.എസ്,സുശീലൻ കുന്നത്തുകാൽ എന്നിവർ പങ്കെടുത്തു.

നോർത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സജൻ ഭാസ്കർ സ്വാഗതവും സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി.ബിജിന നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധർ നേതൃത്വം നൽകിയ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അരുൺ കെ.എസ് ഉദ്ഘാടനം ചെയ്തു. നന്മ സാംസ്കാരിക വേദിയുടെ കലാപരിപാടികൾ അരങ്ങേറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....