വയോധികയെ വീട് കയറി ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം ; യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : തനിച്ചു താമസിക്കുന്ന വയോധികയെ വീട് കയറി അക്രമിച്ച ശേഷം ശരീരത്തില്‍ കിടന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍. പുനലൂര്‍ തെന്‍മല ഉറുകുന്ന് മനീഷാ ഭവനില്‍ രഞ്ജിനി (32)യെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം ഭര്‍ത്താവിനെ പോലീസ് തെരയുന്നു. രഞ്ജിനിക്കൊപ്പം താമസിച്ചിരുന്ന രണ്ടാം ഭര്‍ത്താവിനെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. നവംബര്‍ 13-ന് പുതുശ്ശേരി ഭാഗം ലതാ മന്ദിരത്തില്‍ നളിനി(80)യെയാണ് വീടുകയറി ആക്രമിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. രണ്ടു പേരാണ് വീട്ടില്‍ അതിക്രമിച്ചു കയറിയത് എന്നാണ് നളിനി പോലീസിന്നോട് പറഞ്ഞത്.

ഇവരെ മര്‍ദ്ദിച്ച് അവശയാക്കിയായിരുന്നു ആഭരണങ്ങള്‍ കവര്‍ന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വയോധികയുടെ വീടിനു സമീപത്തുള്ള ഒരു വീട്ടില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഈ ഫോണില്‍ നിന്നും രഞ്ജിനിയുടെ മൊബൈലിലേക്ക് ഒരു കോള്‍ പോയതായി പോലീസ് കണ്ടെത്തി. ഇതോടെ രഞ്ജിനിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ഒപ്പം താമസിച്ചയാള്‍ കുറച്ച് സ്വര്‍ണ്ണം കൊണ്ടുവന്നതായി പോലീസിനോട് പറഞ്ഞു. ഈ സ്വര്‍ണം പിന്നീട് പുനലൂരിലുള്ള ഒരു സ്വര്‍ണക്കടയില്‍ കൊണ്ടുപോയി വിറ്റതായും പോലീസ് കണ്ടെത്തി. സ്വര്‍ണം വിറ്റ വകയില്‍ സൈക്കിള്‍, തുണികള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ ഇവര്‍ വാങ്ങിയതായും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം...

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...