മലേഷ്യയിൽ റോഡിൽ പെട്ടന്ന് രൂപം കൊണ്ട കുഴിയിലേക്ക് വീണ് ഇന്ത്യക്കാരിയെ കാണാതായി

For full experience, Download our mobile application:
Get it on Google Play

ക്വാലാലംപൂർ: തിരക്കേറിയ റോഡിൽ പെട്ടന്നുണ്ടായ കുഴിയിൽ ഇന്ത്യക്കാരിയായ 48കാരിയെ കാണാതായി. കുടുംബാംഗങ്ങൾക്കൊപ്പം മലേഷ്യയിലെ ക്വാലാലംപൂർ സന്ദർശനത്തിനെത്തിയ ഇന്ത്യൻ യുവതിയാണ് 26 അടിയിൽ അധികം ആഴമുള്ള കുഴിയിലേക്ക് വീണത്. നടപ്പാതയിൽ പെട്ടന്നുണ്ടായ കുഴിയിലേക്ക് ഇവർ വീണു പോവുകയായിരുന്നു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മലേഷ്യൻ തലസ്ഥാന നഗരത്തിലെ ഡാംഗ് വാംഗിയിലാണ് അപകടമുണ്ടായത്. ജലാൻ ഇന്ത്യ മസ്ജിദിന് സമീപത്തെ റോഡരികിലാണ് അപകടമുണ്ടായത്. നടപ്പാതയിലൂടെ യുവതി നടന്നുവരികയായിരുന്ന സ്ത്രീ പെട്ട് ഭൂമി കുഴിഞ്ഞ് പോയതിൽ അകപ്പെടുകയായിരുന്നുവെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷികൾ പ്രതികരിച്ചത്. ശനിയാഴ്ച പുലർച്ചെയും രക്ഷാപ്രവർത്തനം തുടരുന്നുവെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.

അഗ്നിരക്ഷാ സേനയും സ്കൂബാ യൂണിറ്റും അടക്കമുള്ളവയും ചേർന്നാണ് സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. വിജയ ലക്ഷ്മി എന്നാണ് കാണാതായ ആളുടെ പേരെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവർക്കായുള്ള തെരച്ചിൽ പരിസര പ്രദേശത്തെ മാൻഹോളുകളിലേക്കും നീട്ടിയതായാണ് അഗ്നി രക്ഷാ സേന വിശദമാക്കുന്നത്. ഭൂഗർഭജലം ഉപരിതലത്തിലെ പാറകളെ തള്ളിമാറ്റുന്നതിന് പിന്നാലെയാണ് ഭൂമിയുടെ ഉപരിതലത്തിൽ ഇത്തരം വലിയ കുഴികൾ ഉണ്ടാവുന്നതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...