മാലിന്യങ്ങള്‍ സംസ്ക്കരിച്ച് വളമാക്കി മാറ്റുന്ന സംരംഭം റാന്നിയില്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ സംസ്ക്കരിച്ച് വളമാക്കി മാറ്റുന്ന സ്വകാര്യ സംരംഭം റാന്നിയില്‍ ഉദ്ഘാടനം ചെയ്തു. റാന്നി പഞ്ചായത്തിലെ രണ്ടാം വാർഡിൽ വെട്ടിമൂട്ടിൽ സുനു കുര്യന്റെ ഉടമസ്ഥതയിലാണ് പുതിയതായി മാലിന്യങ്ങൾ നശിപ്പിക്കാനുള്ള പുതിയ സംരംഭം പഞ്ചായത്തിൽ തുടങ്ങിയത്. അദ്ദേഹത്തിന്റെ വീടിനു സമീപമാണ് മാലിന്യം ഇല്ലാതാക്കാനുള്ള ഇൻസിനറേറ്റർ സ്ഥാപിച്ചത്. കുറഞ്ഞ ചെലവിൽ കൂടുതൽ മാലിന്യങ്ങൾ ഒരേസമയം സംസ്കരിക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങൾ കത്തിച്ച് വളമാക്കി മാറ്റുന്ന പദ്ധതിയാണ് ഇത്. 2.25 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്.

12 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ഇതേ സംരംഭം തുക കുറച്ച് ചെറുതും നിർമ്മിക്കാൻ കഴിയും. കോയമ്പത്തൂരിൽ നിന്ന് നിലവാരമുള്ള ഇരുമ്പ് മെറ്റീരിയൽ വാങ്ങിയാണ് ഇത് നിർമ്മിച്ചത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ വലിച്ചെറിയാതെ ഇവയിൽ നിക്ഷേപിച്ച് കരിച്ചു കളയുന്ന രീതിയാണ്. പിന്നീട് ഇവ വളമായും ഉപയോഗിക്കാമെന്ന് സുനു പറഞ്ഞു.

ഹോട്ടലുകൾ, വീടുകൾ , ലോഡ്ജുകൾ, ഫ്ളാറ്റുകൾ, വ്യവസായ ശാലകൾ എന്നിവിടങ്ങളിലേക്ക് ഇത് വ്യാപകമാക്കിയാൽ ഒരു പരിധി വരെ മാലിന്യങ്ങൾ ഇല്ലാതാക്കാൻ കഴിയും. പഞ്ചായത്തുകളിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനെ പറ്റി ആലോചിക്കാനും പഠിക്കാനും ജനപ്രതിനിധികൾ സന്ദർശനം നടത്തി.
റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർളി ഉദ്ഘാടനം ചെയ്തു.
വാർഡ് മെംമ്പർമാരായ സന്ധ്യാ ദേവി, മന്ദിരം രവീന്ദ്രൻ, ശശികല രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...