റിമാന്‍ഡ് പ്രതിയെ പോലീസ് മര്‍ദ്ദിച്ചു ; കോടതിക്കു മുന്നില്‍ പ്രതിഷേധവുമായി അഭിഭാഷകര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോടതിയിൽ നിന്ന് ഇറക്കി കൊണ്ട് പോകുന്നതിനിടെ പോലീസുകാർ റിമാൻഡ് പ്രതിയെ മര്‍ദിച്ചെന്നാരോപിച്ച് കാഞ്ഞിരപ്പളളി കോടതിക്കു മുന്നില്‍ അഭിഭാഷകരുടെ പ്രതിഷേധം. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൊല്ലത്ത് അഭിഭാഷകന് പോലീസ് മർദ്ദനമേറ്റതിൽ സംസ്ഥാന വ്യാപകമായി കോടതികൾ ബഹിഷ്ക്കരിച്ച് അഭിഭാഷകർ പ്രതിഷേധിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി കോടതിയുടെ പരിസരത്തും അഭിഭാഷകർ യോഗം ചേർന്നു. ഇതിനിടെയാണ് റിമാൻ്റ് പ്രതിയായ ഇടുക്കി തങ്കമണി സ്വദേശിയായ സുഭാഷ് എന്ന പ്രതിയുമായി പോലീസ് ഇതുവഴി കടന്നു പോയത്.

ഈ സമയം പോലീസുകാർ പ്രതിയെ അഭിഭാഷകരുടെ മുൻപിലിട്ട് മർദിച്ചു എന്നായിരുന്നു ആരോപണം. മർദ്ദനമേറ്റ പ്രതിയുടെ മൊഴി രേഖപ്പെടുത്തണമെന്ന് അഭിഭാഷകർ ആവശ്യപ്പെടുകയും പ്രതിയെ കയറ്റിയ പോലീസ് വാഹനം തടയുകയുമായിരുന്നു. പിന്നീട് കാഞ്ഞിരപ്പള്ളി, പൊൻകുന്നം സിഐമാരെത്തി അഭിഭാഷകരുമാരുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ചാണ് പ്രതിയുമായി മടങ്ങിയത്. റിമാന്‍റിലായ പ്രതി കോടതിയിൽ നിന്ന് മടങ്ങാൻ വിസമ്മതിച്ചപ്പോൾ ബലമായി വാഹനത്തിൽ കയറ്റുക മാത്രമാണ് ഉണ്ടായതെന്ന് പോലീസ് വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...