റോഡരികിൽ പൂന്തോട്ടം നിര്‍മ്മിച്ച്‌ വൃദ്ധ ദമ്പതികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യം തോന്നുന്നിടത്തേക്ക് വലിച്ചെറിയുന്നവര്‍ ഇത് കാണണം. സ്വന്തം പരിസരത്തെ റോഡരികിൽ പൂച്ചെടികൾ വെച്ച് സംരക്ഷിച്ച് പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങൽ പള്ളിയാനിക്കൽ വീട്ടിൽ 81കാരനായ വാസുദേവൻ പിള്ളയും 71കാരിയായ ഭാര്യ ശാന്തകുമാരി അമ്മയും. പത്തനംതിട്ട – കോട്ടയം ജില്ലാ അതിർത്തിയോടടുത്ത പ്രദേശമായ കോട്ടാങ്ങൽ – ചാലാപ്പള്ളി റോഡിൽ കുളത്തുങ്കൽ പാടശേഖരത്തിനു സമീപമുള്ള റോഡിലാണ് ഇവർ പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്. റോഡരികിൽ 90 മീറ്റർ നീളത്തിലാണ് വൈവിധ്യമാർന്ന ചെടികളാൽ ഉള്ള തോട്ടം എങ്കിൽ വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് 912 ചെടികൾ നട്ടു വളർത്തുന്നുണ്ട്. ബന്ദി, അല്ലിത്താമര, വാടാമുല്ല തുടങ്ങിയവയെല്ലാം തോട്ടത്തിലുണ്ട്. ഒഴിവ് കിട്ടുന്ന സമയമെല്ലാം ഇവിടെ ചെലവഴിക്കും. വീട്ടിലെ കൃഷിയ്ക്ക് വളം നൽകി പരിപാലിക്കും പോലെയാണ് തോട്ടത്തിലെ പരിചരണവും. റോഡ്‌  മാലിന്യം വലിച്ചെറിയാന്‍ മാത്രമല്ല ഇത്തരം നല്ല കാര്യങ്ങള്‍ കൂടി ചെയ്യാനാകും എന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാൻ കൊണ്ടുപോയതിലെ പക കൊലയിലേക്ക് നയിച്ചു ; പാളയം കൊലപാതകത്തിൽ ബന്ധുവായ യുവാവ്...

0
കോഴിക്കോട്: പാളയം കൊലപാതകത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളത്....

സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ മണ്ണിടിച്ചിൽ ; എട്ടുമരണം

0
ഗാങ്ടോക്: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചു. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ...

റബ്ബർ താങ്ങുവില 250 ആയി ഉയർത്തി ; ജൂലായ്‌ മുതലുള്ള ബില്ലികൾക്ക് മുൻകാലപ്രാബല്യം

0
തിരുവനന്തപുരം : റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽനിന്ന് 250 രൂപയായി...

പരീക്ഷാ ക്രമക്കേട് : `പി എസ് സി ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം ; വീണ്ടും...

0
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിൽ പി എസ് സിക്കെതിരെ വീണ്ടും വിവരാവകാശ കമ്മീഷന്...