സ്പീക്കര്‍ സംസാരിക്കാന്‍ സാധിക്കാത്ത ആളാണെന്നും പദവിയില്‍ ഉത്തരവാദിത്തം നിര്‍വഹിക്കുമെന്ന് എ.എന്‍. ഷംസീര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്പീക്കര്‍ സംസാരിക്കാന്‍ സാധിക്കാത്ത ആളാണെന്നും പദവിയില്‍ ഉത്തരവാദിത്തം നിര്‍വഹിക്കുമെന്ന് എ.എന്‍.ഷംസീര്‍ എം.എല്‍.എ. പാര്‍ട്ടി നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച പലരും സ്പീക്കര്‍ പദവി വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കര്‍ സ്ഥാനത്ത് ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. പാര്‍ട്ടി ഏല്‍പിച്ച ചുമതല നിര്‍വഹിക്കും. സ്പീക്കര്‍ നടത്തുന്നതും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് എ.എന്‍. ഷംസീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മന്ത്രിയാകുമെന്ന് കേട്ടിരുന്നതെന്നും പദവി പ്രതീക്ഷിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് സ്പീക്കര്‍ എന്നാല്‍ ‘ദോസ് ഹു കനോട്ട് സ്പീക്’ എന്നല്ലേ അര്‍ഥമെന്നായിരുന്നു ഷംസീറിന്‍റെ മറുപടി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് എ.എന്‍. ഷംസീറിനെ നിയമസഭ സ്പീക്കറാക്കാനും നിലവിലെ സ്പീക്കര്‍ എം.ബി. രാജേഷിനെ മന്ത്രിയാക്കാനും തീരുമാനിച്ചത്. 2016ല്‍ സി.പി.എം ശക്തി കേന്ദ്രമായ തലശ്ശേരി മണ്ഡലത്തില്‍ നിന്ന് രാഷ്ട്രീയ ഗുരു കോടിയേരി ബാലകൃഷ്ണന്‍റെ പിന്‍ഗാമിയായി എ.എന്‍. ഷംസീര്‍ നിയമസഭയിലേക്ക് കന്നി വിജയം നേടി.

മുന്‍ ഡി.വൈ.എഫ്.ഐ നേതാവും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ എ.പി. അബ്ദുല്ലക്കുട്ടിയെയാണ് വാശിയേറിയ പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. 2021ല്‍ കോണ്‍ഗ്രസിലെ എം.പി. അരവിന്ദാക്ഷനെ പരാജയപ്പെടുത്തി രണ്ടാംവട്ടവും എം.എല്‍.എയായി. 2014ലെ വടകര ലോക്സഭ മണ്ഡലത്തിലെ കന്നി മത്സരത്തില്‍ കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനോട് ഷംസീര്‍ പരാജയപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....