എം.ഡി.എം.എയുമായി രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്ന് എം.ഡി.എം.എയുമായി രണ്ട് വിദ്യാര്‍ത്ഥികള്‍ പോലീസിന്റെ പിടിയിലായി. അഞ്ചല്‍ അരീക്കല്‍, അരീക്കവിള പുത്തന്‍ വീട്ടില്‍ അഭയ് കൃഷ്ണന്‍(18), അഞ്ചല്‍ അഗസ്ത്യക്കോട് സുധീര്‍ മന്‍സിലില്‍ മുഹമ്മദ് മുനീര്‍(19) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.770 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. അയല്‍ സംസ്ഥാനത്ത് നിന്ന് വന്‍തോതില്‍ ലഹരി മരുന്നുകള്‍ എത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ലഹരി മരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ആന്റി നാര്‍ക്കോട്ടിക്ക് വിഭാഗം എ.സി.പി സക്കറിയ മാത്യു അറിയിച്ചു. ഈസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി. അരുണിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ശിവദാസന്‍പിള്ള, ആര്‍. ജയകുമാര്‍, രാജേഷ്, സി.പി.ഒമാരായ രഞ്ജിത്ത്, രാജഗോപാല്‍, പ്രേംകുമാര്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു പി. ജെറോം, സി.പി.ഒമാരായ സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എതിരെ കേസ്; നടി അൻസിബ നൽകിയ പരാതിയിൽ നടപടി

0
കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെ കേസ് എടുത്തു....

മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

0
തൃശൂര്‍: മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി...

ചിന്നക്കനാലിൽ വന്യജീവി ആക്രമണം; അടിയന്തര ഇടപെടലുമായി വനം വകുപ്പ്

0
ഇടുക്കി: ചിന്നക്കാനാലിലെ വന്യജീവി ആക്രമണത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച്...