സംഘടന പണം ആവശ്യപ്പെട്ടിട്ടില്ല ; കോഴ നല്‍കിയിട്ടില്ലെന്ന് അണക്കരയിലെ ബാറുടമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോഴയായി പണം നല്‍കിയിട്ടില്ലെന്ന് അണക്കര സ്പൈസ് ഗ്രോവ് ഹോട്ടല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരവിന്ദാക്ഷന്‍. സംഘടന പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. ഓഫിസ് കെട്ടിടം പണിയുന്നതില്‍ സംഘടനയില്‍ ചിലരുമായി അഭിപ്രായവ്യത്യാസമുണ്ട്. സ്പൈസ് ഗ്രോവില്‍ ഓഹരിയുള്ള ആളാണ് ആണ് അനിമോന്‍. കോഴയ്ക്കായി സ്പൈസ് ഗ്രോവ് പണം നല്‍കിയെന്നാണ് അനിമോന്‍റെ ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്. സ്പൈസ് ഗ്രോവ് ഉടമ രണ്ടര ലക്ഷം രൂപ നല്‍കിയെന്നും മറ്റുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ നല്‍കണമെന്നുമായിരുന്നു അനിമോന്‍ ഇടുക്കി ജില്ലയിലെ ബാറുടമകള്‍ക്കയച്ച ശബ്ദസന്ദേശത്തില്‍ ആവശ്യപ്പെട്ടത്. പ്രസിഡന്‍റിന്‍റെ നിര്‍ദേശപ്രകാരമാണ് താനിത് അറിയിക്കുന്നതെന്നും സഹകരിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്നും അനിമോന്‍ വ്യക്തമാക്കിയിരുന്നു. ഡ്രൈ ഡേ പിന്‍വലിക്കുന്നതടക്കമുള്ള ഇളവുകള്‍ പുതിയ നയത്തിലുണ്ടാകുമെന്നും ഇത് കിട്ടണമെങ്കില്‍ കൊടുക്കാനുള്ളതെല്ലാം കൊടുക്കണമെന്നുമായിരുന്നു ശബ്ദ സന്ദേശത്തിന്‍റെ ചുരുക്കം.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ സൗന്ദര്യ – പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ...

0
തിരുവനന്തപുരം : വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ്...

ഗോമൂത്രം ഇനി വരുമാനമാർഗം; ലിറ്ററിന് 10 രൂപ; യുപിയിൽ പുതിയ പദ്ധതി

0
ബുലന്ദ്ഷഹർ: പശുസംരക്ഷണത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കർഷകരിൽ...

സിനിമ വെല്ലുന്ന മോഷ്ടാക്കളുടെ കളി; പുതിയ സർക്കാർ ബസ് മോഷ്ടിച്ച് കടക്കുന്നതിനിടെ ടയർ പഞ്ചറായി,...

0
മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി എത്തിച്ച സര്‍ക്കാര്‍ ബസ് മോഷണം പോയി. പിന്നാലെ...

റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. വാർഷിക സമ്മേളനം നടന്നു

0
റാന്നി : എം.എസ്.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ വാർഷിക സമ്മേളനം റാന്നി...