അഞ്ചൽ : ഒരു വർഷത്തിനിടയിലാണ് കൊല്ലം അഞ്ചലിൽ ഉള്ള പിനാക്കിൾ എന്ന പ്രദേശം ചെറുപ്പക്കാരുടെ ഇഷ്ട്ട കേന്ദ്രമായി മാറിയത്. പിനാക്കിളിൽ മഞ്ഞുവീഴുന്നത്ത് കാണാൻ മീശപുലിമലയിൽ മഞ്ഞു വീഴുന്നതിനു സമാനമായിരുന്നു. അതോടുകൂടി ഫ്രീക്കന്മാരുടെയും റൈഡേഴ്സിന്റെയും ഇഷ്ട വിഹാര കേന്ദ്രമായി പ്രദേശം മാറാൻ അധിക സമയം വേണ്ടി വന്നില്ല. അതിനിടയ്ക്കാണ് കൊറോണ വരുന്നതും ആർക്കും ഇവിടേക്ക് വരാൻ കഴിയാതാകുന്നതും. ലോക്ക്ഡൗൺ അവസാനിച്ചതോടുകൂടി ഇവിടേക്ക് പഴയതുപോലെ ആളുകൾ എത്തിത്തുടങ്ങി എന്നാൽ ഇന്നു അവധി ദിവസം ആയതിനാൽ സ്ഥിതി മാറി ആളുകൾ കോറോണക്ക് പോലും അവധികൊടുത്ത് പിനാക്കിളിൽ ഒത്തുകൂടി.
നൂറുപേർക്ക് വരെയേ പൊതു പരിപാടികളിൽ പോലും ഒത്തുചേരാൻ കഴിയൂ എന്ന ചട്ടം നിലനിൽക്കെ എണ്ണൂറിലധികം ആളുകൾ അഞ്ചൽ ഒരുനടയിലുള്ള പിനാക്കിൾ വ്യൂ പോയിന്റിൽ ഒത്തുകൂടി. സംഭവം എന്തായാലും പ്രദേശവാസികൾ അഞ്ചൽ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പിനാക്കിളിലേക്ക് കടന്നു വരുന്ന രണ്ടു വഴികളും അഞ്ചൽ പോലീസ് ബ്ലോക്ക് ചെയ്തു. പ്രദേശത്തുണ്ടായിരുന്ന മുഴുവൻ ആൾക്കാർക്കും പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസ് എടുത്ത് ഫൈൻ അടച്ചു. പ്രദേശത്തുണ്ടായിരുന്ന അഞ്ഞൂറിലധികം ഇരുചക്ര വാഹനങ്ങളും കാറുകളും പോലീസ് കസ്റ്റഡിയിൽ എടുത്ത് ഫൈൻ അടപ്പിച്ചു. പ്രദേശത്തുണ്ടായിരുന്നവരിൽ കുറച്ചുപേര് മാസ്ക് ധരിച്ചിരുന്നില്ലെന്നും അവർക്കു അതിന്റെ പേരിലും പ്രത്യേകം പിഴ ഒടുക്കേണ്ടി വന്നു.