വിദ്യാര്‍ഥിയെ ഒമ്പതാം ക്ലാസ് പരീക്ഷ എഴുതിപ്പിക്കാനും 10 ലേക്ക് പ്രവേശനം നല്‍കാനും ബാലാവകാശ കമ്മിഷന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കോന്നി : ഐരവണ്‍ പി.എസ്.വി.പി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെ ഒമ്പതാം ക്ലാസ് പരീക്ഷ എഴുതിപ്പിക്കാനും പരീക്ഷ പാസായാല്‍ 10ാം ക്ലാസിലേക്ക് പ്രവേശനം നല്‍കാനും ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. കുട്ടിയ്ക്ക് മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കൗണ്‍സിലിംഗും ആവശ്യമെങ്കില്‍ വൈദ്യസഹായവും നല്‍കണം. ഒരു കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെ കൃത്യവിലോപം നടത്തിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മിഷന്‍ അംഗം എന്‍. സുനന്ദ നിര്‍ദ്ദേശം നല്‍കി.
സ്‌കൂളില്‍ ചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞ് ക്ലാസിലെ മറ്റു കുട്ടികളോടൊപ്പം ഇരുത്താതെ ഒറ്റയ്ക്കു ഇരുത്തി, കുട്ടിയെ പഠിപ്പിക്കാന്‍ പറ്റില്ലായെന്നും പരീക്ഷയെഴുതാന്‍ വന്നാല്‍ മതിയെന്നും പറഞ്ഞു, ക്ലാസില്‍ ഇരുത്താതെ ഇറക്കിവിട്ടു തുടങ്ങിയവ പരാമര്‍ശിച്ച് കോന്നി സ്വദേശിനി കമ്മിഷനു നല്‍കിയ പരാതിയിലാണ് ഉത്തരവ്. കുട്ടിയുടെ പരീക്ഷ നടപടിക്രമങ്ങള്‍ മൂന്ന് ദിവസത്തിനകം തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പൂര്‍ത്തിയാക്കണം. വകുപ്പുതല അന്വേഷണം 30 ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...