അമരാവതി ആന്ധ്ര പ്രദേശിന്‍റെ ഏക തലസ്ഥാനം ; പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം : അമരാവതി ആന്ധ്ര പ്രദേശിന്‍റെ ഏക തലസ്ഥാനമെന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2014ലെ ആന്ധ്ര വിഭജന നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. ബില്ല് പാസാക്കി കേന്ദ്രത്തിന് അയക്കും. പാർലമെന്‍റ് അംഗീകാരം ലഭിക്കുന്നതോടെ അമരാവതി തലസ്ഥാനം ആകും. കേന്ദ്ര സർക്കാരിന് ഇന്നു തന്നെ പ്രമേയം അയക്കുമെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) ജനറൽ സെക്രട്ടറിയും മാനവ വിഭവശേഷി വികസന മന്ത്രിയുമായ നാര ലോകേഷ് പറഞ്ഞു. ഏപ്രിൽ 1 ന് കേന്ദ്ര മന്ത്രിസഭ ഭേദഗതി പരിഗണിക്കുമെന്നും തുടർന്ന് ഏപ്രിൽ 2 ന് പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാന പ്രശ്നവുമായി ബന്ധപ്പെട്ട വർഷങ്ങളുടെ രാഷ്ട്രീയ അനിശ്ചിതത്വത്തിനും കേസുകൾക്കും ശേഷമാണ് അമരാവതി ഒറ്റ തലസ്ഥാനമാകുന്നത്. ആന്ധ്രാപ്രദേശിന്റെ ദീർഘകാല താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നടപടിയാണിതെന്നും പൂർണ്ണ പിന്തുണ വേണമെന്നും മുഖ്യമന്ത്രി സഭയിലെ എല്ലാ അംഗങ്ങളോടും അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...