പുതിയ മദ്യ നയം പ്രഖ്യാപിച്ച് ആന്ധ്രാ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

അമരാവതി: വ്യാജ മദ്യം തടയാന്‍ പുതിയ മദ്യനയവുമായി ആന്ധ്ര സര്‍ക്കാര്‍. ഒക്ടോബര്‍ 12 മുതല്‍ പുതിയ മദ്യ നയം നിലവില്‍ വരും. ഇതിന്റെ ഭാഗമായി 99 രൂപ അടിസ്ഥാന വിലയ്ക്ക് മദ്യം ലഭ്യമാക്കും. 5500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനായി 3736 റീടെയില്‍ ഔട്ട്‌ലെറ്റുകള്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റും. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള മദ്യനയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മദ്യത്തിന്റെ അമിത വില താങ്ങാനാകാതെ ജനങ്ങള്‍ വ്യാജ മദ്യം തേടിപ്പോയി ദുരന്തമുണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് മദ്യം ലഭ്യമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായുള്ള വരുമാനത്തിലെ ഇടിവും നികത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വകാര്യ ഡീലര്‍മാരില്‍ നിന്ന് മദ്യവില്‍പ്പന ഏറ്റെടുത്തിരുന്നു.

എപി സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. ഈ നയം സെപ്റ്റംബര്‍ 30 ന് അവസാനിച്ചു. പിന്നാലെയാണ് പുതിയ മദ്യ നയം പ്രഖ്യാപിച്ചത്. വൈന്‍ ഷോപ്പുകള്‍ തുടങ്ങാനും സര്‍ക്കാര്‍ സ്വകാര്യ കക്ഷികളില്‍ അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുത്ത ഡീലര്‍മാര്‍ 50 ലക്ഷം രൂപ മുതല്‍ 85 ലക്ഷം രൂപ വരെ എക്‌സൈസ് നികുതി അടയ്ക്കണം. രണ്ട് വര്‍ഷത്തിനിടെ 12 തവണയായി അടയ്ക്കാം. 12 പ്രീമിയം ഷോപ്പുകള്‍ക്ക് ഒരു കോടി രൂപ ലൈസന്‍സ് ഫീസോടെ അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള ലൈസന്‍സ് സര്‍ക്കാര്‍ അനുവദിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...