നവരാത്രി ടൂർ പാക്കേജുമായി കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നവരാത്രി അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഒക്ടോബര്‍ ആറിന് വാഗമണ്‍, റോസ്മല എന്നിങ്ങനെ രണ്ടു യാത്രകള്‍ ആണ് ചാര്‍ട്ട് ചെയ്തിട്ടുള്ളത്. പൈന്‍ ഫോറസ്റ്റ്, മൊട്ടക്കുന്നുകള്‍, അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തുംപാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന വാഗമണ്‍ യാത്രയ്ക്ക് 1,020 രൂപ ആണ് ചാര്‍ജ്. അന്ന് തന്നെ റോസ്മല ട്രിപ്പില്‍ പാലരുവി, തെന്മല ഇക്കോ ടൂറിസം എന്നീ സ്ഥലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശന ഫീസുകളും ബസ് ചാര്‍ജും അടക്കം 770 രൂപ ആണ് നിരക്ക്. രണ്ടു ദിവസത്തെ മൂന്നാര്‍- കാന്തല്ലൂര്‍ യാത്ര ഒക്ടോബര്‍ 12, 26 തീയതികളിലായി ആണ് നിശ്ചയിച്ചിരിക്കുന്നത്. 1730 രൂപ ആണ് ചാര്‍ജ്. നവരാത്രി പ്രമാണിച്ച് സരസ്വതി ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രത്യേക തീര്‍ത്ഥാടന യാത്രയും ഉണ്ടായിരിക്കും. പനച്ചിക്കാട് സരസ്വതി ക്ഷേത്രം, ശ്രീപുരം സരസ്വതി ക്ഷേത്രം, ചോറ്റാനിക്കര, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം, ചേര്‍ത്തല കര്‍ത്യായനി ക്ഷേത്രം എന്നിവയാണ് സന്ദര്‍ശിക്കുക. 13 ന് ഇലവീഴാപൂഞ്ചിറയ്ക്കുള്ള ട്രിപ്പ് രാവിലെ അഞ്ചു മണിക്ക് ആരംഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം കണ്ടെത്തി

0
പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉൾക്കാട്ടിൽ...

പി എം ശ്രീ പദ്ധതി പിന്മാറ്റം സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് അടൂർ പ്രകാശ്...

0
പത്തനംതിട്ട: പി എം ശ്രീ പദ്ധതി പിന്മാറ്റം സംബന്ധിച്ച നിലപാടില്‍ മലക്കം...

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഖാദി വില്‍പനയില്‍ 30%വര്‍ധന

0
കൊച്ചി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഖാദി വില്‍പനയില്‍ 30%വര്‍ധന. 2025,...

ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ശക്തമായി ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ശക്തമായി ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി...