കർണാടകയ്ക്ക് പിന്നാലെ ആന്ധ്രാ പ്രദേശും : 13 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽമീഡിയ നിയന്ത്രണമേർപ്പെടുത്തി ആന്ധ്രാ പ്രദേശ്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : 13 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽ മീഡിയ നിയന്ത്രണമേർപ്പെടുത്തി ആന്ധ്രാ പ്രദേശ്. കർണാടക സ‍‍‍ർക്കാരിന്റെ തീരുമാനത്തിനു  പിന്നാലെയാണ് ആന്ധ്ര പ്രദേശ്‌ സർക്കാരും കടുത്ത നടപടികളിലേക്ക് കടക്കുന്നത്. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. തീരുമാനം 90 ദിവസത്തിനകം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐടി മന്ത്രി ലോകേഷ് നായിഡുവിന്റെ നേതൃത്വത്തിൽ ഇതിനായി സമിതിയെ രൂപീകരിച്ചു. മെറ്റ, എക്സ്, ഗൂഗിൾ, ഷെയർചാറ്റ് എന്നീ കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ച നടത്തി.

16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് കർണാടക സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്താദ്യം കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നത് കർണാടകയാണ്. മൊബൈൽ ഫോൺ ഉപയോഗം വർധിച്ചതിന്റെ പ്രതികൂല ഫലങ്ങൾ തടയുന്നതിനും കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റവും ലക്ഷ്യം വെച്ചാണ് നടപടി. മൊബൈൽ ഉപയോഗം വർധിച്ചതിന്റെ തിക്തഫലം ഒഴിവാക്കാനും കുട്ടികളിൽ ഉണ്ടാകുന്ന നെഗറ്റീവ് ഇംപാക്ട് തടയാനുമാണ് ഇത്തരത്തില്‍ ഒരു വിലക്ക് മുന്നോട്ട് വെക്കുന്നതെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...