ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ മിനിവാനും ട്രക്കും കൂട്ടിയിടിച്ച്‌​ 14 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് ​: ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ മിനിവാനും ട്രക്കും കൂട്ടിയിടിച്ച്‌​ 14 പേര്‍ മരിച്ചു. നാല്​ പേര്‍ക്ക്​ ഗുരുതരമായി പരിക്കേറ്റു. ദേശീയപാത 44ല്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കുര്‍നൂല്‍ ജില്ലയിലെ മദര്‍പുരം വില്ലേജിലാണ്​ അപകടമുണ്ടായത്​.

ചിറ്റൂര്‍ ജില്ലയിലെ മദനപ്പള്ളിയില്‍ നിന്നും രാജസ്​ഥാനിലെ അജ്​മീറിലേക്ക്​ പോയ തീര്‍ഥാടക സംഘമാണ്​ അപകടത്തില്‍പ്പെട്ടതെന്ന്​ പോലീസ്​ പറഞ്ഞു​. തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിവാന്‍ നിയന്ത്രണം വിട്ട്​ എതിര്‍ദിശയില്‍ നിന്ന്​ വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അപകടം. എട്ട്​ സ്​ത്രീകളും ഒരു കുഞ്ഞുമടക്കം അഞ്ച്​ പുരുഷന്‍മാരും സംഭവ സ്​ഥലത്ത്​ വെച്ച്‌​ മരിച്ചു.

പരിക്കേറ്റവരെ പോലീസും നാട്ടുകാരും ചേര്‍ന്ന്​ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന്​ ഡോക്​ടര്‍മാര്‍ അറിയിച്ചു. മിനിവാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ടയര്‍ പൊട്ടിയതോ ആകാം അപകടകാരണമെന്നാണ്​ പോലീസിന്‍റെ നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...