എം.എം മണി വായ് ത്തല പോയ കോടാലി ; പ്രതികരിക്കാനില്ലെന്നും മാണി സി കാപ്പന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മാണി സി കാപ്പന്‍. മന്ത്രി എം.എം മണി വാ പോയ കോടാലിയാണ്, വണ്‍, ടൂ, ത്രീ എന്നാണ് അദ്ദേഹത്തിന്റെ ശൈലിയെന്നും അതിനോടൊന്നും പ്രതികരിക്കാനില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. മണിയുടെ പ്രസ്താവനയെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാണി സി കാപ്പന്റെ നടപടി ‘ശുദ്ധ പോക്രിത്തരമാണെന്നായിരുന്നു എം.എം മണിയുടെ പ്രതികരണം.

പ്രാഥമിക ചര്‍ച്ച പോലും നടത്താതെയാണ് മുന്നണി വിട്ടത്. മാണി സി കാപ്പന് വേറെയാണ് ലക്ഷ്യങ്ങള്‍. മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കാണ് മാണി സി കാപ്പനെന്നും എം.എം മണി പറഞ്ഞിരുന്നു. പാലായില്‍ എല്‍.ഡി.എഫുകാരാണ് മാണി സി. കാപ്പനെ ജയിപ്പിച്ചത്, കാപ്പന്‍ പാലായില്‍ ഒന്നും ചെയ്തിട്ടില്ല, കാപ്പന് സീറ്റില്ലെന്ന് എല്‍ഡിഎഫ് പറഞ്ഞിട്ടില്ലെന്നുമായിരുന്നു എം.എം മണിയുടെ പ്രസ്താവന.

അതേസമയം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ച ശേഷം പുതിയ പാര്‍ട്ടി രൂപീകരിച്ച്‌ യുഡിഎഫിനൊപ്പം ചേരുമെന്ന് മാണി സി കാപ്പന്‍ കോട്ടയത്ത് പറഞ്ഞു. എം.എല്‍.എ സ്ഥാനം രാജിവെക്കില്ല. കൂടുതല്‍ നേതാക്കള്‍ ഒപ്പമുണ്ടാകും, തന്നോടൊപ്പം പോരുന്നവരും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കും. ചതി ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് ജനങ്ങള്‍ക്കറിയാം. പാര്‍ട്ടി വളരരുതെന്ന് ആഗ്രഹിക്കുന്നവര്‍ എന്‍സിപിയില്‍ തന്നെയുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...