ആന്ധ്രപ്രദേശിലെ തെക്കന്‍ മേഖലകളിലുണ്ടായ കനത്ത മഴ‍യിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം27 ആയി

For full experience, Download our mobile application:
Get it on Google Play

കടപ്പ : ആന്ധ്രപ്രദേശിലെ തെക്കന്‍ മേഖലകളിലുണ്ടായ കനത്ത മഴ‍യിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 27 പേര്‍ ആയി. പ്രളയത്തില്‍ 100 പേരെ​ കാണാതായി. ഇവര്‍ക്കായി ദുരന്ത പ്രതിരോധസേനയും പോലീസും തിരച്ചില്‍ ഊര്‍ജിതമാക്കി. ക്ഷേത്രനഗരമായ തിരുപ്പതിയില്‍ 100 പേര്‍ കുടുങ്ങി കിടപ്പുണ്ട്. അനന്തപൂര്‍ ജില്ലയിലെ കാദിരി പട്ടണത്തില്‍ മൂന്നു കുട്ടികളും വൃദ്ധയും അടക്കം നാലുപേര്‍ മരിച്ചു. കനത്ത മഴയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നാണ് അപകടം. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.

കടപ്പയിലെ മണ്ടപ്പള്ളി ഗ്രാമത്തില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 18 പേരെ കാണാതായി. തിരുമല കുന്നിലേക്കുള്ള റോഡുകളും നടപ്പാതകളും തകര്‍ന്നിട്ടുണ്ട്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെന്നും റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയും തുടര്‍ന്നുള്ള പ്രളയവും ചിറ്റൂര്‍, കടപ്പ, തിരുപ്പതി മേഖലകളെയാണ് പ്രതികൂലമായി ബാധിച്ചത്. ചിറ്റൂരില്‍ നൂറുകണക്കിന് വീടുകള്‍ വെള്ളത്തില്‍ മുങ്ങുകയും വളര്‍ത്തുമൃഗങ്ങളും വാഹനങ്ങളും ഒഴുകിപ്പോവുകയും ചെയ്തു. സ്വര്‍ണമുഖി പുഴ അടക്കമുള്ളവ കരകവിഞ്ഞൊഴുകുകയാണ്. നദീതീരത്തും ഗ്രാമങ്ങളിലും ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ ഹെലികോപ്​ടറുകളും രംഗത്തുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...