ആന്ധ്രാപ്രദേശില്‍ ജില്ലയുടെ പേരുമാറ്റിയതിനെ ചൊല്ലി പ്രതിഷേധം ; മന്ത്രിയുടെയും എം.എല്‍.എയുടെയും വീട് അഗ്നിക്കിരയാക്കി

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം : ആന്ധ്രയിലെ അമലപുരത്ത് വന്‍ സംഘര്‍ഷം. എംഎല്‍എയുടെ വീട് കത്തിച്ചു. കോണസീമ ജില്ലയുടെ പേര് മാറ്റത്തെ ചൊല്ലിയാണ് സംഘര്‍ഷം. കോണസീമ ജില്ലയുടെ പേര് അംബേദ്കര്‍ കോണസീമ എന്ന് പുനര്‍നാമകരണം ചെയ്തതിനെതിരെ പ്രതിഷേധിച്ചാണ് ആക്രമണങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തെ മന്ത്രി വിശ്വരൂപന്റെ വീട് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. കൂടാതെ, ഗതാഗത മന്ത്രിയുടെ ഓഫീസ് തകര്‍ക്കുകയും ബസുകള്‍ക്ക് തീയിടുകയും ചെയ്തു. സംഭവത്തില്‍ 20 പോലീസുകാര്‍ക്ക് പരുക്കേറ്റു.

എംഎല്‍എ പൊന്നാട സതീഷിന്റെ വീടിനാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. ആന്ധ്രാ സര്‍ക്കാരിന്റെ മൂന്ന് ബസും പ്രതിഷേധക്കാര്‍ കത്തിച്ചു. പ്രതിഷേധം തടയാനെത്തിയ നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മന്ത്രിയുടെയും എംഎല്‍എയുടെയും കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന്, സംസ്ഥാന ആഭ്യന്തരമന്ത്രി പറഞ്ഞു.

ഏപ്രില്‍ 4ന്, പഴയ കിഴക്കന്‍ ഗോദാവരിയില്‍ നിന്ന് പുതിയ കോണസീമ ജില്ല രൂപീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച, സംസ്ഥാന സര്‍ക്കാര്‍ കോണസീമയെ ബി.ആര്‍ അംബേദ്കര്‍ കോണസീമ ജില്ലയായി പുനര്‍നാമകരണം ചെയ്യുന്നതിനായി പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...