കൊല്ലം: കൊല്ലം പരവൂരിൽ ആത്മഹത്യ ചെയ്ത അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ തൊഴിലിടത്തിൽ മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. സഹപ്രവർത്തകനായ എപിപി പരിഹസിച്ചിരുന്നുവെന്ന് വ്യക്തമാകുന്ന അനീഷ്യയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് എസിപിയായി ചുമതലയേറ്റ എൻ. ഷിബുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
‘ഡിഡിപി എന്നെ വിളിച്ചിട്ട് അനീഷ്യ പോകാൻ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു. സാറേ.എൻ്റെ അവസ്ഥ ഇങ്ങനെയാണ്. പെയിൻ സഹിക്കാൻ വയ്യ. ഹോസ്പിറ്റലിലേക്ക് പോകുകയാണ്. എനിക്ക് അവിടെ പോകാൻ പറ്റില്ല. നിർബന്ധിച്ചാൽ എനിക്ക് ലീവ് എടുക്കാനേ നിവൃത്തിയുള്ളൂ. ഞാൻ ജൂറിസ്ഡിക്ഷൻ വിടാനുള്ള പെർമിഷൻ ചോദിച്ച് ലീവ് ആപ്ലിക്കേഷൻ കൊടുത്തു. അന്ന് രാത്രി മുതൽ. ഈ സംഭവത്തോടെ എന്നെ പരിഹസിക്കാൻ തുടങ്ങി. രാത്രി എന്തിനാണ് ലീവ് എടുത്തേ. രാത്രി ആര് ലീവെടുക്കും. അവൻ ഞാൻ എൻ്റെ അനിയനെപ്പോലെ കണ്ട് അനിയാ എന്ന് വിളിച്ചിട്ടുണ്ട് അവനെ’ അനീഷ്യയുടെ ഓഡിയോ സന്ദേശം ഇപ്രകാരം.
അർദ്ധരാത്രിയിൽ കിളിക്കൊല്ലൂർ സ്റ്റേഷനിലെ ഒരു കേസിൽ അനാരോഗ്യം കാരണം ഹാജരാകാൻ വിസമ്മതിച്ചപ്പോൾ ജൂനിയറായ എപിപി, അനീഷ്യയെ പരിഹസിച്ചെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശമാണിത്. സഹപ്രവർത്തകൻ അവധിയെടുക്കുമ്പോൾ എടുക്കേണ്ടി വരുന്ന അധിക ജോലിയിൽ അനീഷ്യയ്ക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നെ ബന്ധുക്കളുടെ മൊഴി ശരിവയ്ക്കുന്നതാണ് ശബ്ദ സന്ദേശം. തുടർച്ചയായി സഹപ്രവർത്തകൻ അവധിയിൽ പോകുന്നതിലായിരുന്നു അമർഷം. അതിനിടെ എ സി പി എൻ. ഷിബുവിൻ്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അനീഷ്യയുടെ ബന്ധുക്കളുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. അനീഷ്യയുടെ സുഹൃത്തുക്കളുടേയും മൊഴിയെടുക്കും. ആരോപണ വിധേയരെ ചോദ്യം ചെയ്ത് ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കേസെടുക്കുന്നതിൽ തീരുമാനമെടുക്കും. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് അനീഷ്യയുടെ കുടുംബത്തിൻ്റെ തീരുമാനം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.































