അങ്ങാടി ഗ്രാമ പഞ്ചായത്ത് ഇനി മുതല്‍ ഹരിത പഞ്ചായത്തെന്ന പദവിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി ഗ്രാമ പഞ്ചായത്ത് ഇനി മുതല്‍ ഹരിത പഞ്ചായത്തെന്ന പദവിയിലേക്ക്. മാലിന്യ മുക്ത നവകേരള കാമ്പയിനിലൂടെ പഞ്ചായത്തിലെ വിദ്യാലയങ്ങളെ നേരത്തെ ഹരിത വിദ്യാലയങ്ങൾ ആയി പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി സ്കൂളുകൾക്ക് പെൻ ബൂത്തുകൾ, വേസ്റ്റു ബിൻ എന്നിവയും നൽകിയിരുന്നു. പഞ്ചായത്തിലെ ഘടക ഓഫീസുകൾ, മറ്റ് സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലും ഹരിത പ്രോട്ടോക്കോൾ നടപ്പാക്കി ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 70 ടണ്ണോളം അജൈവമാലിന്യങ്ങൾ ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽ നിന്നും സംഭരിച്ച് ക്ളീൻ കേരള കമ്പനിക്ക് കൈമാറിയിരുന്നു.

കാര്യക്ഷമമായി പ്രവർത്തിക്കുന്ന കര്‍മസേനാംഗങ്ങൾക്ക് പ്രതിമാസം പതിനായിരം രൂപയോളം പ്രതിഫലവും ലഭിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.സതീഷ് കുമാർ ഹരിത പഞ്ചായത്ത് പ്രഖ്യാപനവും ഘടക സ്ഥാപനങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും ഉള്ള ഹരിത കേരള മിഷൻ്റെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി മാത്യൂസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി സ്ഥിരം അധ്യക്ഷൻ ബി. സുരേഷ്, അംഗങ്ങളായ ജെവിൻ കെ. വിത്സൺ, ജലജ രാജേന്ദ്രൻ, സെക്രട്ടറി ആർ. രാജേഷ് കുമാർ, അസി. സെക്രട്ടറി ടി.കെ. സബീന, ഹരിതകർമ സേന കൺസോർഷ്യം പ്രസിഡൻ്റ് ഓമന മോഹൻ, സെക്രട്ടറി സാറാമ്മ ഫിലിപ്പ്, കാർത്തിക, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...