റാന്നി അംഗൻവാടി കെട്ടിടത്തിന്‍റെ കട്ടിള വെപ്പ് നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി അംഗൻവാടി കെട്ടിടത്തിന്‍റെ കട്ടിള വെപ്പ് നടന്നു. അങ്ങാടി ഗ്രാമ പഞ്ചായത്തിലെ കരിങ്കുറ്റി ലക്ഷം വീട് കോളനി കേന്ദ്രമായി തുടങ്ങിയ  അംഗൻവാടി കെട്ടിടത്തിന്‍റെ  കട്ടിളയാണ് വെച്ചത്. നിർമാണം തുടങ്ങിയ കരിങ്കുറ്റി പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 6 ലക്ഷം രൂപയും സംയോജിത ശിശു സേവന വകുപ്പിൽ നിന്നുള്ള 6 ലക്ഷം രൂപയുമടക്കം 12 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്.

കരിങ്കുറ്റി വാർഡിൽ രണ്ട് അംഗൻവാടികളാണുള്ളത്. വാർഡിലെ ചെമ്പൻമുഖത്തുള്ള അംഗൻവാടിക്കും ഉടൻ കെട്ടിടം നിർമിക്കും. ഇതിനായി പഞ്ചായത്തിന്‍റെ ലാന്‍റ് ബാങ്കിലൂടെ സ്ഥലം സമാഹരിക്കുമെന്ന് വാർഡ് മെബർ ബിച്ചു ആൻഡ്രൂസ് ഐക്കാട്ടു മണ്ണിൽ അറിയിച്ചു. കട്ടിളവയ്പിനോടനുബന്ധിച്ച പൊതു സമ്മേളനം പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ബിന്ദു റെജി ഉദ്ഘാടനം ചെയ്തു.

വാർഡ് മെബർ ബിച്ചു ആൻഡ്രൂസ് ഐക്കാട്ടു മണ്ണിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പി.എസ് സതീഷ് കുമാര്‍, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സുരേഷ് , ജെവിൻ കാവുങ്കൽ, ഗംഗാദേവി, ഖമറുന്നിസ, കെ. എ. ഓമന എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...