ഫെയ്‌സ്ബുക്കിലെ ഇന്‍സ്റ്റന്‍റ് ആര്‍ട്ടിക്കിള്‍ ഫോര്‍മാറ്റ്  നിര്‍ത്തലാക്കുന്നു

For full experience, Download our mobile application:
Get it on Google Play

സാന്‍ഫ്രാന്‍സിസ്‌കോ : ഫെയ്‌സ്ബുക്കിലെ ഇന്‍സ്റ്റന്‍റ് ആര്‍ട്ടിക്കിള്‍ ഫോര്‍മാറ്റ്  നിര്‍ത്തലാക്കുന്നു. അടുത്ത വര്‍ഷത്തോടെയാണ് നിര്‍ത്തലാക്കുന്നത്. ഫെയ്‌സ്ബുക്കില്‍ വാര്‍ത്താ അധിഷ്ടിത ഉള്ളടക്കങ്ങള്‍ ഒഴിവാക്കി പകരം ടിക് ടോക്കിന് സമാനമായ ഫീച്ചറുകള്‍ അവതരിപ്പിക്കാനാണ് ശ്രേമം. 2015 ലാണ്  ഫോണുകളിലെ ഫെയ്‌സ്ബുക്ക് ആപ്പില്‍ വളരെ എളുപ്പം ലോഡ് ആവുന്ന ഇന്‍സ്റ്റന്‍റ് ആര്‍ട്ടിക്കിള്‍ സംവിധാനം ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്.

ഇന്‍സ്റ്റന്‍റ് ആര്‍ട്ടിക്കിള്‍ സേവനം ഇല്ലാതാവുന്നതോടെ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ അത് നേരെ അതാത് വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. നിലവില്‍ ഫേസ്ബുക്കിന്‍റെ ഫീഡില്‍ ലോകമെമ്പാടുമുള്ള ആളുകള്‍ കാണുന്ന ഉള്ളടക്കത്തില്‍ മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് വാര്‍ത്താ ലേഖനങ്ങളിലേക്കുള്ള ലിങ്കുകളോടുകൂടിയ പോസ്റ്റുകളെന്ന് കമ്പനി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

”ഞങ്ങള്‍ നേരത്തെ വ്യക്തമാക്കിയ പോലെ ഒരു ബിസിനസ്സ് എന്ന നിലയില്‍ ഉപയോക്താക്കളുടെ മുന്‍ഗണനകളുമായി ഒത്തുപോവാത്ത മേഖലകളില്‍ അമിതമായി നിക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല.” അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റന്‍റ് ആര്‍ട്ടിക്കിളുകളെ ആശ്രയിച്ചിരുന്ന വാര്‍ത്താ പ്രസാധകര്‍ക്ക് അവരുടെ ഫെയ്‌സ്ബുക്ക് നയം പരിഷ്‌കരിക്കുന്നതിനായി ആറ് മാസം സമയം നല്‍കും. ഒരുകാലത്ത് വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് വലിയ പ്രാധാന്യം ഫെയ്‌സ്ബുക്കില്‍ ലഭിച്ചിരുന്നു. പ്രത്യേകം ന്യൂസ് ടാബും പ്രത്യേകം പ്രാദേശിക വാര്‍ത്താ വിഭാഗവുമെല്ലാം ഉള്‍പ്പെടുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...