31.2 C
Pathanāmthitta
Saturday, May 7, 2022 3:14 pm

മലയാളികളുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പൂര്‍ണ്ണത പകരുന്ന അനിതാസ് എയ്ഞ്ചൽ ബ്യൂട്ടി കെയര്‍

മലയാളികളുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പൂര്‍ണ്ണത പകരുന്ന പത്തനംതിട്ട അനിതാസ് എയ്ഞ്ചൽ ബ്യൂട്ടി കെയര്‍  അതിന്റെ മുപ്പത്തി മൂന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാര പരിശോധനകള്‍, മികച്ച സേവനങ്ങള്‍, ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും, പരിചയസമ്പന്നരും സേവനസന്നദ്ധരുമായ ജീവനക്കാര്‍ – ഇതൊക്കെ അനിതാസ് എയ്ഞ്ചൽ ബ്യൂട്ടി കെയറിന്റെ മാത്രം പ്രത്യേകതകളില്‍ ചിലതാണ്. അന്താരാഷ്‌ട്ര അംഗീകാരമായ ISO 9001:2008 സര്‍ട്ടിഫിക്കേഷനും എയ്ഞ്ചൽ നേടിയിട്ടുണ്ട്. ബ്രൈഡല്‍ മേക്കപ്പ് രംഗത്താണ് എയ്ഞ്ചൽ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഏത് മതത്തില്‍പ്പെട്ടതായാലും വധുവിനെ പരമ്പരാഗത രീതിയില്‍ എയ്ഞ്ചൽ അണിയിച്ചൊരുക്കും. വധുവിനെ മാത്രമല്ല വരനെ ഒരുക്കിയിറക്കുവാനും എയ്ഞ്ചൽ ബ്യൂട്ടി കെയറില്‍ ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്‌.

സൌന്ദര്യ സംരക്ഷണത്തില്‍ വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ വിദഗ്ദ പരിശീലനം നേടിയിട്ടുള്ള അനിതാ മാത്യു ആണ് എയ്ഞ്ചൽ ഗ്രൂപ്പിനെ നയിക്കുന്നത്. സംതൃപ്തരായ ആയിരക്കണക്കിന് ഉപഭോക്താക്കളെ കേരളത്തിലും പുറത്തുമായി അനിത നേടിക്കഴിഞ്ഞു. പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനു ശ്രമിക്കാറില്ലെന്നും തങ്ങളുടെ ഓരോ ഇടപാടുകാരും എയ്ഞ്ചൽ ബ്യൂട്ടി കെയറിന്റെ പരസ്യപ്രചാരകരായി മാറുകയാണെന്നും അനിത മാത്യു പറയുന്നു. ഒരു ചെറിയ കാര്യത്തിന് ഒരിക്കലെങ്കിലും എയ്ഞ്ചൽ ബ്യൂട്ടി കെയര്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ വീണ്ടും വരുന്നത് കൂടാതെ, മറ്റുള്ളവര്‍ക്ക് ഈ സ്ഥാപനം ശുപാര്‍ശ ചെയ്യുകയുമാണ്. ഇതാണ് തങ്ങളുടെ വിജയരഹസ്യമെന്ന് അനിതാ മാത്യു പറഞ്ഞു. ഒരിക്കലും വിലകുറഞ്ഞ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കാറില്ല. ഗുണനിലവാരത്തിന് പേരുകേട്ട ലോകോത്തര ബ്രാന്‍ഡുകള്‍ മാത്രമാണ് എയ്ഞ്ചൽ ബ്യൂട്ടി കെയറില്‍  ഉപയോഗിക്കുന്നത്. അതിനാല്‍ത്തന്നെ അലര്‍ജിയോ ചര്‍മ്മ  രോഗങ്ങളോ ഉണ്ടാകാറില്ലെന്നും സൌന്ദര്യ പരിപാലനത്തോടൊപ്പം ഉപഭോക്താക്കളുടെ ആരോഗ്യത്തിനും എയ്ഞ്ചൽ ബ്യൂട്ടി കെയര്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്ന് അനിത പറയുന്നു.

പത്തനംതിട്ട നഗരത്തിൽത്തന്നെ രണ്ട് ബ്യൂട്ടി പാർലറുകളാണ് എയ്ഞ്ചലിന് ഉള്ളത്. ഒന്ന് പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ അബാന്‍ ആര്‍ക്കേഡിലും മറ്റൊന്ന് എസ്.പി ഓഫീസ് ജംഗ്ഷനില്‍ നിന്നും വെട്ടിപ്പുറം പോകുന്ന റിംഗ് റോഡില്‍ എയ്ഞ്ചൽ ആര്‍ക്കേഡിലും.  മുപ്പത്തി മൂന്ന് വർഷത്തെ കഠിനാദ്ധ്വാനം അനിതയുടെ ബിസിനസിനെ ഓരോ ദിവസവും കരുത്തുറ്റതാക്കിക്കൊണ്ടിരിക്കുന്നു. 1989 ലാണ് അനിത ബ്യൂട്ടിപാർലർ ആരംഭിക്കുന്നത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം വേനലവധിക്കാലത്ത് കൂട്ടുകാർ തയ്യലും മറ്റും പഠിച്ചപ്പോൾ അനിത ബ്യൂട്ടീഷൻ പഠിക്കാനാണ് പോയത്. എൺപതുകളിൽ കേട്ടറിവു മാത്രമുള്ള ബ്യൂട്ടീഷൻ കോഴ്‌സുകൾ വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പുകള്‍ തരണം ചെയ്തുകൊണ്ടാണ്  അനിത പഠിച്ച് മുന്നേറിയത്. അന്ന് നിരവധി എതിർപ്പുകൾ നേരിടേണ്ടി വന്നെങ്കിലും ഇപ്പോള്‍ താൻ തിരഞ്ഞെടുത്ത വഴി തെറ്റല്ല എന്ന് ഓരോ ദിവസവും അവർ തെളിയിക്കുകയാണ്.

പത്തനംതിട്ടയിലെ ലേഡീസ് ബ്യുട്ടി പാര്‍ലര്‍ എന്നുപറഞ്ഞാല്‍ അനിതാസ് എയ്ഞ്ചൽ ബ്യൂട്ടി കെയര്‍ ആണ് എല്ലാവരും ഓര്‍മ്മിക്കുക. നിരന്തര പരിശീലനം ലഭിച്ച പന്ത്രണ്ട് ജീവനക്കാരാണ് എയ്ഞ്ചലിലുള്ളത്. മാത്രമല്ല വിദേശരാജ്യങ്ങളില്‍ എല്ലാ വർഷവും നടക്കുന്ന പരിശീലന പ്രോഗ്രാമുകളിൽ കൃത്യമായി അനിതാ മാത്യു പങ്കെടുക്കും. ഓരോ ദിവസവും സൌന്ദര്യ സംരക്ഷണ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ വിശകലനം ചെയ്യും. ഇത് കൃത്യമായി ജീവനക്കാരിലേക്കും എത്തിക്കും, ഇതാണ് അനിതയുടെ രീതി. പത്തനംതിട്ടയില്‍ മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും എയ്ഞ്ചൽ ബ്യൂട്ടി കെയറിന്റെ സേവനം ലഭ്യമാണ്.

പത്തനംതിട്ട മേരി ലാന്റ് കെട്ടിടത്തിലെ ഒരു മുറിയിലായിരുന്നു എയ്ഞ്ചലിന്റെ തുടക്കം. പതിനഞ്ച് വർഷത്തോളം ഇവിടെ പ്രവർത്തിച്ചു. പിന്നീട് കൂടുതല്‍ വിപുലീകരിച്ച് അബാന്‍ ആർക്കേഡിലേയ്ക്ക് മാറ്റി. എയ്ഞ്ചലിന് മാറ്റങ്ങളും ഉയര്‍ച്ചയും തുടങ്ങിയത് ഇവിടെമുതലാണ്. ഭര്‍ത്താവ് ജോളി കൈമണ്ണില്‍ കൂടെ നിന്ന് പുതിയ പുതിയ ആശയങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി. സ്ത്രീകളുടെ വസ്ത്ര സങ്കല്‍പ്പങ്ങളെക്കുറിച്ച് ചിന്തിച്ചതും  ഇവിടെവെച്ചാണ്. സ്ത്രീകളുടെ അണ്ടര്‍ഗാര്‍മെന്റ്സിനുവേണ്ടി മാത്രം ഒരു പ്രത്യേക വിഭാഗം എയ്ഞ്ചലിനോടൊപ്പം ആരംഭിച്ചു. ലോക പ്രശസ്തമായ ബ്രാന്‍ഡുകളുടെ വിപുലമായ ശേഖരംതന്നെ ഇവിടെയുണ്ട്. ടെക്സ്റ്റയില്‍ ഷോപ്പുകളില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു ഷോപ്പിംഗ്‌ അനുഭവമാണ് ഇവിടെ ലഭിക്കുന്നത്. അനുയോജ്യമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ വനിതാ ജീവനക്കാരുടെ സേവനമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ഇതിനിടയില്‍ കുടുംബസ്വത്തായി പത്തനംതിട്ട റിംഗ് റോഡില്‍ കുറച്ചു സ്ഥലം കിട്ടി. ഇവിടെ സ്വന്തമായി ഒരു കെട്ടിടം പണിയുക എന്ന ലക്ഷ്യത്തിലേക്കാണ് പിന്നെ ഊന്നല്‍ നല്‍കിയത്. ഇതോടെ മൂന്ന് നിലകളിലായി പത്തനംതിട്ട വെട്ടിപ്പുറം റിംഗ് റോഡിൽ എയ്ഞ്ചൽ ബ്യൂട്ടി കെയര്‍ യാഥാര്‍ഥ്യമായി. ഒന്നാം നിലയില്‍ (ഗ്രൌണ്ട് ഫ്ലോര്‍) ലേഡീസ് പാര്‍ലറും രണ്ടാം നിലയില്‍ വിശാലമായ ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോയും കൂടാതെ ജെന്റ്സ് പാര്‍ലറും പ്രവര്‍ത്തിക്കുന്നു. സ്ത്രീകളുടെ അണ്ടര്‍ഗാര്‍മെന്റ്സ് ഷോപ്പ് Comfort de Angelique ഈ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നാം നിലയില്‍ പൂര്‍ണ്ണമായും ഫര്‍ണീഷ് ചെയ്ത എയര്‍ കണ്ടീഷന്‍ ഫ്ലാറ്റുകളാണ്. വിവാഹവുമായി ബന്ധപ്പെട്ട് ദൂരെനിന്നും വരുന്നവര്‍ക്ക് ഇവിടെ താമസിക്കുവാനും ഒരുങ്ങി ഇറങ്ങുവാനും ഇവിടെ സൗകര്യം ഒരുക്കുന്നു.

വരന്മാരെയും എയ്ഞ്ചൽ ബ്യൂട്ടി കെയര്‍ ഒരുക്കുന്നുണ്ട്‌ എന്നതാണ്  മറ്റൊരു പ്രത്യേകത. ഫോട്ടോ ഷൂട്ടിനുവേണ്ടി പ്രത്യേക ലൈറ്റിംഗ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാന്‍ഡിഡ് ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ രീതിയിലാണ് സ്റ്റുഡിയോ ഫ്ലോര്‍ ഒരുക്കിയിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലും ഫര്‍ണീഷിങ്ങിലും അനിത സസൂഷ്മം ഇടപെട്ടിരുന്നു. പത്തൊൻപതാം വയസിൽ തനിക്കിഷ്ടപ്പെട്ട കരിയർ തെരഞ്ഞെടുത്ത അനിത മാത്യു, ഇന്ന് ബ്യൂട്ടീഷൻ കോഴ്‌സുകൾ തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് പ്രചോദനമാണ്.
എയ്ഞ്ചൽ ബ്യൂട്ടി കെയറിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍:- http://www.angelbeautycare.com
അനിതാ മാത്യു – 94471 58905

Angel Beauty Care,
Aban Arcade,
Near Bus Stand,
Pathanamthitta – 689645
Tel. 0468 -2221005
…………………….
Angel Beauty Care
Angel Arcade
Vettippuram Ring Road
Pathanamthitta – 689645
Tel. 94962 41000, 0468 2961 007

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular