മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലയാളിയുമായ ആനി ശേഖര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലയാളിയുമായ ആനി ശേഖര്‍ (84) അന്തരിച്ചു.
കൊളാബയില്‍ നിന്ന് 2004, 2009 വര്‍ഷങ്ങളിലായി രണ്ട് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു ആനി ശേഖര്‍. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കൊളാബ ഹോളി നെയിം കത്തീഡ്രലില്‍ നടക്കും. അസുഖബാധിതയായി ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. ബിഎംസിയില്‍ രണ്ട് തവണ മുനിസിപ്പല്‍ കോര്‍പ്പറേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുംബൈ ഘടകത്തിലെ ജനപ്രിയ നേതാവായിരുന്ന അവര്‍ 45 വര്‍ഷത്തോളം വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചു.

സ്ത്രീകളുടെ സുരക്ഷ, പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടം, വികലാംഗര്‍ക്ക് തൊഴിലവസരം തുടങ്ങി നിരവധി വിഷയങ്ങള്‍ എംഎല്‍എ ആയിരുന്ന കാലത്ത് നിയമസഭയില്‍ ഉന്നയിച്ചിരുന്നു. കൊളാബയില്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചതാണ് അവരുടെ പ്രധാന നേട്ടങ്ങളിലൊന്ന്. കൂപ്പറേജ് ബാന്‍ഡ്‌സ്റ്റാന്‍ഡ് ഗാര്‍ഡനിലെ സ്റ്റഡി സെന്ററും അവര്‍ ആരംഭിച്ച മറ്റ് പഠന കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ആയിരക്കണക്കിന് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അനുഗ്രഹമാണ്.

കൊളാബ മഹിളാ കോണ്‍ഗ്രസിന്റെ പ്രസിഡന്റായും പിന്നീട് മുംബൈ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006 മുതല്‍ 2009 വരെ സംസ്ഥാന മന്ത്രിയുടെ റാങ്കോടെ ചില്‍ഡ്രന്‍സ് എയ്ഡ് സൊസൈറ്റിയുടെ ചെയര്‍പേഴ്സണായി നിയമിക്കപ്പെട്ടു. മൂത്ത മകന്‍ സുരേഷ് ചന്ദ്രശേഖറും മകള്‍ അനിതാ ശേഖര്‍-കാസ്റ്റലിനോയും ബോംബെ ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകരാണ്. ഇളയ മകന്‍ വിജയ് ശേഖര്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. ഭര്‍ത്താവ് സീതാംബലവും മകള്‍ സബീനയും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...