പ്രണയാഭ്യര്‍ഥന നിരസിച്ചു : യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ച യുവാവ്‌ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊരട്ടി : പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ചയാളെ കൊരട്ടി പോലീസ് പിടികൂടി. ആറ്റപ്പാടം കണ്ണങ്കോട് നിസാമുദ്ദീ(41)നെയാണ് എസ്.എച്ച്.ഒ. ബി.കെ. അരുണ്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. മുമ്പ് വിവാഹിതനായ നിസാമുദ്ദീന്‍ യുവതിയോട് പലതവണ പ്രണയാഭ്യാര്‍ഥന നടത്തിയിരുന്നു. യുവതി ഇത് നിരസിച്ചിരുന്നു.

ഇതേത്തുടര്‍ന്നുള്ള വൈരാഗ്യത്തില്‍ ശനിയാഴ്ച രാത്രിയോടെ ഇയാള്‍ യുവതിയുടെ വീട്ടിലെത്തി സ്‌കൂട്ടര്‍ കത്തിക്കുകയായിരുന്നു. സ്‌കൂട്ടര്‍ സൂക്ഷിച്ചിരുന്ന വീടിന്റെ ജനലും വാതിലും വയറിങ്ങും കത്തിനശിച്ചു. ഇയാളുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഐ.മാരായ സി.എസ്. സൂരജ്, ഷാജു എടത്താടന്‍, സി.എന്‍. എബിന്‍, സീനിയര്‍ സി.പി.ഒ. വി.ആര്‍. രഞ്ജിത്, സി.പി.ഒ. പി.വി. ദീപു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...