പതിനെട്ടാം വയസില്‍ ആദ്യ രക്തദാനം ; 51-ൽ സെ‍ഞ്ചുറിയടിച്ച് ഗോവയുടെ ‘രക്തമനുഷ്യൻ’

For full experience, Download our mobile application:
Get it on Google Play

ഗോവ : തന്റെ 51 ആം വയസില്‍ രക്തദാനത്തില്‍ സെഞ്ചുറി നേടിയിരിക്കുകയാണ്  ഗോവയുടെ ‘രക്തമനുഷ്യന്‍’ എന്നറിയപ്പെടുന്ന സുദേഷ് രാംകുമാര്‍ നര്‍വേകര്‍ (51).  33 വര്‍ഷംമുമ്പ്  പതിനെട്ടാമത്തെ വയസ്സിലാണ് ഗോവയിലെ പോണ്ട സ്വദേശിയായ സുദേഷ് അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷിക്കാന്‍ ആദ്യം രക്തംനല്‍കിയത്. കഴിഞ്ഞദിവസത്തോടെ സുദേഷിന്റെ രക്തദാനം 100 കടന്നിരിക്കുകയാണ്.

സാര്‍ഥക് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് സുദേഷ് ഇപ്പോള്‍ സന്നദ്ധപ്രവര്‍ത്തനം തുടരുന്നത്. ഗോവയില്‍ 100 തവണ രക്തദാനം നടത്തിയ ആദ്യ ആളെന്ന പദവി സുദേഷിന് സ്വന്തമാണെന്ന് ഇന്ത്യന്‍ റെഡ് ക്രോസ് ജനറല്‍ സെക്രട്ടറി സുഭാഷ് സല്‍ക്കാര്‍ പറഞ്ഞു. ബെംഗളൂരു, പുണെ, ഹുബ്‌ളി, ബെല്‍ഗാം എന്നിവിടങ്ങളിലായി നൂറ്റിമുപ്പതിലധികം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ നേതൃത്വവും നല്‍കി.

2019 – ല്‍ പത്ത് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ‘സാര്‍ഥക്’ തുടങ്ങിയത്. സംഘടനയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 30 പേര്‍ അംഗങ്ങളാണ്. ആളുകള്‍ക്ക് ആദ്യതവണ രക്തദാനംചെയ്യാന്‍ മടിയുണ്ടാകാറുണ്ട്. അതു കഴിഞ്ഞാല്‍ അവര്‍ സ്വയം രക്തംനല്‍കാന്‍ തയ്യാറായി വരുന്നതാണ് തന്റെ അനുഭവമെന്ന് സുദേഷ് പറയുന്നു. ഗോവയില്‍ രക്തദാനത്തിന് തയ്യാറാകുന്ന സ്ത്രീകളുടെ എണ്ണം വളരെയധികം കൂടിയതായും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...