മല്ലപ്പള്ളി: ആനിക്കാട് ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ പുന്നവേലി സിഎംഎസ് ഹൈസ്കൂളിൽ നടത്തിയ കേരളോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ലിൻസി മോൾ തോമസ് അധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങളായ ലളിതഗാനം, കവിത രചന, മാപ്പിളപ്പാട്ട്, മിമിക്രി ,ക്വിസ്, കഥാരചന, കവിതാലാപനം, ഉപന്യാസ രചന, പെൻസിൽ ഡ്രോയിങ് ,കാർട്ടൂൺ, കായിക മത്സരങ്ങൾ ആയ ചെസ്സ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, ബാഡ്മിൻറൺ ,ഓട്ടം, ലോങ്ങ് ജമ്പ്, ജാവലിൻ ത്രോ, വോളിബോൾ, ക്രിക്കറ്റ്, എന്നിവയിൽ വിജയികളായവർക്ക് രാജി പി രാജപ്പൻ സമ്മാനവിതരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ തോമസ് മാത്യു, മോളിക്കുട്ടി സിബി, പ്രേം സി. സി, പ്രമീള വസന്ത് മാത്യു, ശാലിനി സി എസ്, ഡെയ്സി വർഗീസ്, സൂസൻ ഡാനിയൽ, പഞ്ചായത്ത് സെക്രട്ടറി വി. രഞ്ജിത്ത്, യുവജന സംഘടന പ്രവർത്തകരായ കിരൺ, അൻഷാദ്, അൻസൽ, അജ്മൽ, ബ്ലെസ്സൻ, ലിബിൻ, നൗഷാദ്, ശ്രീ രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























