തിരുവനന്തപുരം : കോൺഗ്രസ് വിട്ട കെ.പി അനില്‍കുമാറിനെ പരിഹസിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍ എം പി. കോണ്‍ഗ്രസില്‍ സംഘടന ചുമതലയുണ്ടായിരുന്ന നേതാവിപ്പോള്‍ തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ നേതാവായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു.
സംഘടന തെരഞ്ഞെടുപ്പിൽ മത്സരം ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പാർട്ടിയിൽ ഗ്രൂപ്പ് വേണ്ടെന്ന നിലപാടാണ് തനിക്ക്. പാർട്ടിയിൽ ജനാധിപത്യം ഉണ്ടാകാൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചെറിയാന്‍ ഫിലിപ്പ് മറ്റന്നാള്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കുമെന്നും സുധാകരന്‍ അറിയിച്ചു.