റിസോര്‍ട്ട് കേന്ദ്രീകരിച്ച്‌ മൃഗവേട്ട നടത്തി വില്‍പ്പന നടത്തുന്ന സംഘം പടിയില്‍

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : റിസോര്‍ട്ട് കേന്ദ്രീകരിച്ച്‌ മൃഗവേട്ട നടത്തി വില്‍പ്പന നടത്തുന്ന സംഘം വരയാലില്‍ പടിയില്‍. വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ കെ.വി ആനന്ദനും സംഘവും നടത്തിയ രാത്രികാല പരിശോധനയ്ക്കിടയിലാണ് വേട്ട സംഘം പിടിയിലായത്. ഇടമന സ്വദേശികളായ മേച്ചേരി സുരേഷ് (42), ആലിക്കണ്ടി പുത്തന്‍ മുറ്റം മഹേഷ്, കാമ്പട്ടി കൈക്കാട്ടില്‍ മനു, മാനന്തവാടി വാഴപറമ്പില്‍ റിന്റോ എന്നിവരാണ് പിടിയിലായത്.

പ്രതികളില്‍ നിന്ന 30 കിലോഗ്രാം മാനിന്റെ ഇറച്ചി, ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക്, മാരുതി കാര്‍ എന്നിവ പിടിച്ചെടുത്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എ.അനീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ അരുണ്‍, ശരത്ത് ചന്ദ്രന്‍, ആര്‍എഫ് വാച്ചര്‍ സുനില്‍ കുമാര്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്ന് പേരിയ റെയിഞ്ച് ഓഫിസര്‍ എം.പി സജീവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....