പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. രക്തസ്രാവം പൂർണമായും മാറിയ ശേഷമാണ് അനിതയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്ന ഡിഎംഒ റിപ്പോർട്ട് കള്ളമെന്ന് അനിതയുടെ കുടുംബം. ആംബുലൻസിൽ ഡോക്ടറുടെ സഹായമുണ്ടായിരുന്നില്ല. വേദന കൊണ്ട് മകൾ പുളയുമ്പോഴും ജീവൻ അപകടത്തിലാണെന്ന കാര്യം ആശുപത്രി അധികൃതർ അറിയിച്ചില്ലെന്നും അച്ഛൻ കൃഷ്ണൻ കുട്ടി.

വിദഗ്ധ ചികിൽസ ഉറപ്പാക്കുന്നതിനാണ് അനിതയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്നാണ് ഡി.എം.ഒ യുടെ റിപ്പോർട്ടിലുള്ളത്. രക്തസ്രാവം നിയന്ത്രിച്ച ശേഷമാണ് ആംബുലൻസിൽ കയറ്റിയത്. മതിയായ ചികിൽസ നൽകിയെന്നും ആരോഗ്യ വകുപ്പ് വിശദീകരണം. ഇത് പച്ചക്കള്ളമെന്ന് അനിതയുടെ ഭർത്യമാതാവ്.(ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയ സമയത്തെല്ലാം മകള്‍ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു. എന്നാല്‍ മയക്കുന്നതിന് യാതൊരുവിധ മരുന്നും നല്‍കിയിരുന്നില്ല. ആംബുലന്‍സില്‍ ഡോക്റുണ്ടായിരുന്നു എന്ന് പറഞ്ഞതും കള്ളമാണ് . മകൾ വേദന കൊണ്ട് പുളയുമ്പോഴും ആരോഗ്യാവസ്ഥയെക്കുറിച്ച് ഡോക്ടർമാർ ഒന്നും പറഞ്ഞില്ല. എവിടെയൊക്കെയോ വീഴ്ച സംഭവിച്ചിട്ടുണ്ട്.

മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ ഓപ്പറേഷൻ തിയറ്ററിലേക്ക് കയറിപ്പോകുന്നുണ്ടായിരുന്നു. അവര്‍ ചികില്‍സ നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെ പരിശോധിക്കുന്ന സമയം മകള്‍ക്ക് എന്തെങ്കിലും പ്രതിസന്ധിയുണ്ടെന്ന് പറയാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ യഥാർഥ വസ്തുത പുറത്തു വരുമെന്നാണ് അനിതയുടെ കുടുംബത്തിന്‍റെ പ്രതീക്ഷ. ഡോക്ടർമാർക്കെതിരെ നടപടി വൈകിയാൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമര മുഖത്തേക്കിറങ്ങുമെന്ന് നാട്ടുകാരും ഓർമപ്പെടുത്തുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...