വൈദികരുടെ നിലപാടിനെ പൂര്‍ണ്ണമായി പിന്തുണച്ച്‌ വിശ്വാസികളുടെ സംയുക്ത സംഘടന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം അതിരൂപത വൈദീകരുടെ നിലപാടിനെ പൂര്‍ണ്ണമായി പിന്തുണച്ച്‌ വിശ്വാസികളുടെ സംയുക്ത സംഘടന കോര്‍ഡിനേഷന്‍ സമിതി. അഡ്മിനിസ്ട്രേറ്റര്‍മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ പൂര്‍ണ്ണമായും ബഹിഷ്കരിക്കാനും ഇടവകകളില്‍ നിന്ന് അതിരൂപതക്ക് നല്‍കാനുള്ള മുഴുവന്‍ ഫീസുകളും നിര്‍ത്തി വെയ്ക്കാനുമുള്ള തീരുമാനം വൈദീകരുടെ മാത്രം തീരുമാനം അല്ലെന്നും അത് മുഴുവന്‍ ഇടവക പ്രതിനിധിയോഗത്തിന്‍റെയും തീരുമാനം തന്നെ ആണെന്നും സംയുക്ത കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

എറണാകുളം അതിരൂപതയിലെ വിശ്വാസികള്‍ക്ക് സീറോ മലബാര്‍ സഭാ നേതൃത്വത്തിലും ഓറിയന്റാല്‍ കോണ്‍ഗ്രയേഷനിലും ഉള്ള വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു കഴിഞ്ഞു. അതിനാല്‍ എറണാകുളം അതിരൂപതയുടെ ഭരണം മാര്‍പ്പാപ്പയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ കൊണ്ട് വരണമെന്നും ഈ അതിരൂപതയെ ഒരു ലിറ്റര്‍ജിക്കല്‍ വേരിയന്റ് ആയി അംഗീകരിക്കണമെന്നും വിശ്വാസികളുടെ കോര്‍ഡിനേഷന്‍ സമിതി ആവശ്യപ്പെട്ടു.

ഈ തീരുമാനം കഴിഞ്ഞ കുറച്ചു നാളുകളായി വിശ്വാസികള്‍ നിരന്തരം പള്ളി യോഗങ്ങളില്‍ പറയുന്നത് ആണ്. പക്ഷേ അതിന് തടസ്സം നിന്നിരുന്നത് പലപ്പോഴും  വൈദികര്‍ തന്നെ ആയിരുന്നു. ഇപ്പോള്‍ വൈദീകരും പൂര്‍ണ്ണമായി ഈ തീരുമാനം അംഗീകരിക്കുകയാണുണ്ടായത്. വിശ്വാസികളുടെ നേര്‍ച്ച പണം ഉപയോഗിച്ച്‌ മെത്രാന്‍മാര്‍ നടത്തുന്ന ആര്‍ഭാടജീവിതം ഞങ്ങളുടെ ചെലവില്‍ വേണ്ടെന്നും ജീവിതത്തില്‍ ഒരു രൂപക്ക് പോലും അധ്വാനിക്കാതെ വിശ്വാസികളുടെ പണം ഉപയോഗിച്ച്‌ ധൂര്‍ത്തടിച്ചു ജീവിക്കുന്ന മെത്രാന്‍ ഞങ്ങളുടെ മേല്‍ അടിച്ചമര്‍ത്തല്‍ ഭരണം നടത്താന്‍ ഇനി അനുവദിക്കില്ലെന്നും അല്മായ മുന്നേറ്റം അറിയിച്ചു.

എറണാകുളം അതിരൂപതയുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പുറമേ നിന്നുള്ള ഒരു അധികാരകേന്ദ്രത്തെയും അംഗീകരിക്കുകയില്ലെന്നും, ഞങ്ങളുടെ അതിരൂപതയെ നയിക്കാന്‍ ഈ രൂപതകാരനായ വിശ്വാസികളെയും വൈദികരെയും കേള്‍ക്കുന്ന വ്യക്തിയെ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നും അല്മായ മുന്നേറ്റം സംയുക്ത യോഗം അറിയിച്ചു.

എറണാകുളം അതിരൂപതയുടെ ഭൂമി വില്പനയിലെ അഴിമതിക്ക് കേസില്‍ കര്‍ദിനാള്‍ ആലഞ്ചേരി ഞങ്ങളുടെ പണം ഉപയോഗിച്ച്‌ കേസ് നടത്തിയത് വിശ്വാസികളുടെ നേതൃത്വത്തില്‍ ആണ് നിര്‍ത്തലാക്കിയത്. പക്ഷേ  ഇപ്പോഴും  മൗണ്ട് സെന്റ് തോമസില്‍ നിന്ന് വിശ്വാസികളുടെ പണം ഉപയോഗിച്ച്‌ ഒരു സിറ്റിങ്ങിന് ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന വക്കീലുമാരാണ് കര്‍ദിനാള്‍ ആലഞ്ചേരിക്ക് വേണ്ടി ഇന്ത്യയിലെ വിവിധ കോടതികളില്‍ കേസുകള്‍ നടത്തുന്നത്.

അത് കൊണ്ട് തന്നെ എറണാകുളം അതിരൂപതയില്‍ സിനഡിന്റെയും മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെയും ഹിഡന്‍ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന് ഇവിടെയുള്ള വിശ്വാസികളുടെ പണം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ കൂടിയ ബസിലിക്ക കൂട്ടായ്മ, പീപ്പിള്‍ ഓഫ് ഗോഡ്, KCYM, CLC, CML, DCMS എന്നീ സംഘടനകളുടെ സംയുക്ത യോഗം തീരുമാനം എടുത്തു.

പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ് ഉത്ഘാടനം ചെയ്ത യോഗത്തില്‍ അല്മായ മുന്നേറ്റം കണ്‍വീനര്‍ ജെമി അഗസ്റ്റിന്‍, സെക്രട്ടറി ജോണ്‍ കല്ലൂക്കാരന്‍, വക്താവ് റിജു കാഞ്ഞൂക്കാരന്‍, ഷൈജു ആന്റണി, ബോബി മലയില്‍, ബസിലിക്ക കൂട്ടായ്മ കണ്‍വീനര്‍ തങ്കച്ചന്‍ പേരയില്‍, ബെന്നി വാഴപ്പിള്ളി, വിജിലന്‍ ജോണ്‍, നിമ്മി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.
———————
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് , ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള...

0
തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ...

മാന്നാറിൽ വെള്ളപ്പൊക്കത്തിന് പിന്നാലെ കുടിവെള്ളക്ഷാമം രൂക്ഷം

0
മാന്നാർ: വെള്ളപ്പൊക്കത്തെ തുടർന്ന് കുടിവെള്ള സ്രോതസ്സുകൾ പൂർണ്ണമായും മലിനമായത് മാന്നാറിന്റെ...

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക്...

ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവം ; റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി...

0
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ...