പോക്‌സോ കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തി : സിപിഐ നേതാവായ അധ്യാപകനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോക്‌സോ കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തിയ സിപിഎം നേതാവിനെതിരെ കേസെടുത്തു. ചെറുകോലിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ അധ്യാപകനും സിപിഐ നേതാവുമായ കെ.എ തന്‍സീര്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പിട്ട് ആറന്മുള  പോലീസ് കേസെടുത്തത്. ഇവരുടെ മര്‍ദനമേറ്റ കുന്നിക്കോട് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് കൃഷ്ണന്‍, ഗ്രേഡ് എസ്‌ഐ ഫൈസല്‍ എന്നിവര്‍ ചികില്‍സയിലാണ്.

ഞായറാഴ്ച വൈകിട്ട് മൂന്നോടെ ചെറുകോല്‍ പഞ്ചായത്തില്‍ കാട്ടൂര്‍ പേട്ടയിലായിരുന്നു സംഭവം. ഇവിടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിറാജിനെ തേടിയാണ് കുന്നിക്കോട്ട് നിന്ന് പോലീസ് വന്നത്. കുന്നിക്കോട് സ്‌റ്റേഷന്‍ പരിധിയില്‍ തലച്ചിറ എന്ന സ്ഥലത്ത് പതിനഞ്ചു വയസുളള പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് സിറാജ്. ഇയാള്‍ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പറയുന്നു. അതിലൊരു ഭാര്യയുടെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നിട്ടുള്ളത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈനിന്റെ റിപ്പോര്‍ട്ട് പ്രകാരം കുന്നിക്കോട് പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

കാട്ടൂരില്‍ മുസ്ലിം പള്ളിയുടെ ചില്ല് തകര്‍ത്തത് അടക്കമുള്ള കേസുകളില്‍ പ്രതിയാണ് സിറാജ്. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും പറയുന്നു. സ്വന്തം പ്രദേശത്ത് കുഴപ്പമുണ്ടാക്കി മുങ്ങിയ സിറാജ് ഏറെ നാളിന് ശേഷമാണ് കഴിഞ്ഞ ദിവസം ഇവിടെ തിരികെ വന്നത്. അപ്പോള്‍ തന്നെ പ്രദേശവാസികള്‍ക്ക് സംശയം തോന്നിയിരുന്നു. ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പോലീസ് കാട്ടൂര്‍പേട്ടയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് കുന്നിക്കോട് എസ്‌ഐ വൈശാഖ് കൃഷ്ണനും ക്രൈം എസ്‌ഐ ഫസലും ഇവിടേക്ക് പുറപ്പെട്ടു. ആറന്മുള സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ അവിടെയും വിവരമറിയിച്ചു.

കാട്ടൂര്‍ പേട്ടയിലെത്തിയ ഉദ്യോഗസ്ഥര്‍ സ്‌കൂട്ടറില്‍ വരുന്ന സിറാജിനെ കണ്ടു. ഇയാളെ പിന്തുടര്‍ന്ന് ഇരുവരും സിറാജിന്റെ വീട്ടിലെത്തി. ഉദ്യോഗസ്ഥര്‍ മഫ്ടിയില്‍ ആയിരുന്നതിനാല്‍ ഐഡന്റിറ്റി കാര്‍ഡ് കാണിച്ച ശേഷം സിറാജിനോടും ഭാര്യയോടും കേസിനെപ്പറ്റി പറഞ്ഞു. സിറാജിനെ കസ്റ്റഡിയില്‍ എടുക്കുകയാണെന്നും പറഞ്ഞു. ഈ സമയത്ത് പ്രതിയുടെ അമ്മ, സഹോദരി, ഭാര്യ എന്നിവര്‍ ചേര്‍ന്ന് ബഹളം കൂട്ടി. ഈ സമയം അവിടെ വന്ന  ഉദ്യോഗസ്ഥന്‍ തന്‍സീര്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് തന്‍സീറിന്റെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്യുകയായിരുന്നു. ആറന്മുള സ്‌റ്റേഷനില്‍ വിളിച്ചപ്പോഴും കുന്നിക്കോട് പോലീസാണ് ഇതെന്ന് പറഞ്ഞിരുന്നു.

ഇതിനിടെ പ്രതി രക്ഷപെട്ടു. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്. മര്‍ദനത്തില്‍ പരുക്കേറ്റ ഉദ്യോഗസ്ഥര്‍ കോഴഞ്ചേരിയിലെ ജില്ലാശുപത്രിയില്‍ ചികില്‍സ തേടി. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഹാജരാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറന്മുള പോലീസ് 332, 353, 294(ബി)225,225(ബി) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സിറാജ്, സിറാജിന്റെ മാതാവ്, സഹോദരി, ഭാര്യ, തന്‍സീര്‍, മറ്റ് കണ്ടാല്‍ അറിയാവുന്ന നാലു പേര്‍ എന്നിവരാണ് പ്രതികള്‍.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ – ലോകമെങ്ങും കാണട്ടെ നിങ്ങളുടെ പരസ്യം മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ജവാൻ’ റമ്മിന്‍റെ വിൽപനയ്ക്ക് മുൻഗണന നൽകിയ സർക്കാർ നടപടിയിൽ കേരള ബിവറേജസ് കോർപറേഷന് സുപ്രിംകോടതിയുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിൽ 'ജവാൻ' റമ്മിന്‍റെ വിൽപനയ്ക്ക് മുൻഗണന നൽകിയ സർക്കാർ...

സഭയിൽ വന്ന് കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറാകാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒളിച്ചോടുകയാണെന്ന് കെ.സി....

0
ഡൽഹി: സഭയിൽ വന്ന് കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറാകാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...

ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം ഇനി പ്രത്യേക എച്ച്ആര്‍ സെല്‍ വഴി

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം ഇനി പ്രത്യേക എച്ച്ആര്‍ സെല്‍ വഴി....

എ.എ റഹീം എംപിയുടെ ഹർജിയിൽ കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രിംകോടതി നോട്ടീസ്

0
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനിടെ പaലീസ്...