സഭയിൽ വന്ന് കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറാകാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒളിച്ചോടുകയാണെന്ന് കെ.സി. വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സഭയിൽ വന്ന് കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറാകാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് എം.പി. കെ.സി.വേണുഗോപാൽ. സഭയിൽ നേരിട്ടെത്തി നിലപാട് വ്യക്തമാക്കുന്നതിന് പകരം ആഭ്യന്തരമന്ത്രി സ്‌പീക്കർക്ക് കത്തെഴുതുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ‘ആഭ്യന്തരമന്ത്രി എന്തിനാണ് സ്പീക്കർക്ക് പ്രണയലേഖനം എഴുതുന്നത്? പറയാനുള്ള കാര്യങ്ങൾ സഭയിൽ വന്ന് അംഗങ്ങളോട് നേരിട്ട് പറയാൻ അദ്ദേഹം എന്തുകൊണ്ടാണ് തയ്യാറാകാത്തത്? എന്തിനെയാണ് അദ്ദേഹം ഭയപ്പെടുന്നത്? സഭയിലെത്തി ചർച്ചയ്ക്ക് തയ്യാറാണെന്നും അതിന് മറുപടി നൽകുമെന്നും പറയാനുള്ള ആർജ്ജവം ആഭ്യന്തരമന്ത്രി കാണിക്കണം.

എന്നാൽ അതിന് പകരം അദ്ദേഹം പൂർണ്ണമായും ഒളിച്ചിരിക്കുകയാണ്’ കെ.സി. വേണുഗോപാൽ പറഞ്ഞു.പാർലമെന്റ് നടപടികൾ തടസ്സപ്പെടുന്നതിനും സഭസ്ത‌ംഭിക്കുന്നതിനും പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന് മറ്റ് ചില അജണ്ടകളാണുള്ളതെന്നും എന്നാൽ ഇന്ത്യൻ ജനത ആ അജണ്ടകളെ പരാജയപ്പെടുത്തിയെന്നും വേണുഗോപാൽ പറഞ്ഞു. ധാതു ഖനന ബില്ല്, നികുതി ചുമത്തുന്നതിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഇനി നിയന്ത്രണം ഏർപ്പെടുത്തി.

കേന്ദ്രത്തിന് പൂർണ അധികാരം. ഖനനത്തിൽ ഒരു നികുതിയും ഇനി ചുമത്താൻ സംസ്ഥാനത്തിന് കഴിയില്ല. ആലപ്പുഴ, കേരളം എന്നിവിടങ്ങളിൽ മാത്രമല്ല. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് പ്രശ്നം ഉണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഖാർഗക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തും. നാളെ വൈകിട്ട് ജില്ലാതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. ഗാന്ധിജിയുടെയും അംബേദ്കർ പ്രതിമകളുടെയും മുന്നിൽ പ്രതിഷേധിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി

0
തിരുവനന്തപുരം: വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ...

സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു

0
കോഴിക്കോട്: ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ...

തന്റെ പേരിൽ 164 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും മുറിച്ച മരങ്ങളൊന്നും സംരക്ഷിത മരങ്ങളല്ലെന്നും കേസിലെ...

0
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ 164 കേസുകളാണ് രജിസ്റ്റർ...

‘ജവാൻ’ റമ്മിന്‍റെ വിൽപനയ്ക്ക് മുൻഗണന നൽകിയ സർക്കാർ നടപടിയിൽ കേരള ബിവറേജസ് കോർപറേഷന് സുപ്രിംകോടതിയുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിൽ 'ജവാൻ' റമ്മിന്‍റെ വിൽപനയ്ക്ക് മുൻഗണന നൽകിയ സർക്കാർ...