പത്തനംതിട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷം : മന്ത്രി പി.സി വിഷ്ണുനാഥ് ദേശീയപതാക ഉയര്‍ത്തി പരേഡിന് അഭിവാദ്യം സ്വീകരിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ടൂറിസം – സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് ദേശീയപതാക ഉയര്‍ത്തി പരേഡിന് അഭിവാദ്യം സ്വീകരിക്കും. രാവിലെ എട്ടിന് പരിപാടികള്‍ ആരംഭിക്കും. 8.45ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ  നിയന്ത്രണം ഏറ്റെടുക്കും. തുടര്‍ന്ന് പരേഡ് കമാന്‍ഡര്‍ക്കൊപ്പം മന്ത്രി പരേഡ് പരിശോധിക്കും. പത്തനംതിട്ട ഡി.എച്ച്.ക്യു ക്യാമ്പിലെ കെ.എന്‍ ബിജുലാല്‍ ആണ് പരേഡ് കമാന്‍ഡര്‍. പരേഡ് മാര്‍ച്ച് പാസിന് ശേഷം മുഖ്യാതിഥി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പരിപാടികള്‍ നടക്കും.

പോലീസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ് എന്നീ വകുപ്പുകളും എസ്.പി.സി, എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജെ.ആര്‍.സി, ബാന്‍ഡ് എന്നിവയും ഉള്‍പ്പെടെ 21 പ്ലറ്റൂണുകള്‍ ചടങ്ങില്‍ അണിനിരക്കും. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഗ്രൂപ്പുകള്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വഹിക്കും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ രാവിലെ 7.30ന് കോളേജ് ഗ്രൗണ്ടില്‍ എത്തണമെന്ന് ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...