അങ്കമാലി അതിരൂപത ഭൂമി ഇടപാടിലെ വത്തിക്കാന്‍ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : അങ്കമാലി അതിരൂപത ഭൂമി ഇടപാടിലെ നഷ്ടം നികത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന വത്തിക്കാന്‍ ഉത്തരവ് നടപ്പിലാക്കുന്നത് താത്കാലികമായി മരവിപ്പിച്ചതായി ബിഷപ്പ് ആന്റണി കരിയില്‍ അറിയിച്ചു. വത്തിക്കാന്‍ ഉത്തരവിനെതിരെ വൈദികര്‍ റിവ്യൂ ഹരജി നല്‍കിയ സാഹചര്യത്തിലാണ് നടപടി. വത്തിക്കാന്‍‌ പൗരസ്ത്യ തിരുസംഘത്തിനാണ് വൈദികര്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

വിവാദ ഭൂമിയിടപാടിലുണ്ടായ നഷ്ടം നികത്താന്‍ കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലം വില്‍ക്കാമെന്നായിരുന്നു വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ്. അതിരൂപതയുടെ നഷ്ടം നികത്താന്‍ ഭൂമി വില്‍ക്കാന്‍ അനുവദിക്കരുതെന്നും കാനോനിക സമിതികളെ മരവിപ്പിച്ച്‌ നിര്‍ത്താന്‍ പൗരസ്ത്യ തിരുസംഘത്തിന് അനുമതിയില്ലെന്നും വൈദികര്‍ ഹരജിയില്‍ ചൂണ്ടികാണിക്കുന്നത്.

കാനോനിക നിയമങ്ങള്‍ റദ്ദ് ചെയ്യാന്‍ മാര്‍പ്പാപ്പയ്ക്ക് മാത്രമാണ് അധികാരം. സഭയുടെ കീഴിലെ വസ്തുവകകള്‍ ക്രയവിക്രയം ചെയ്യുന്നത് അതാതു രാജ്യങ്ങളിലെ നിയമ വ്യവസ്ഥ അനുശാസിക്കുന്ന വിധമാകണമെന്നാണ് കാനോനിക നിയമം വ്യവസ്ഥ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വത്തിക്കാന്റെ പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് വൈദികരുടെ ആവശ്യം. അതിരൂപതയ്ക്കുണ്ടായ നഷ്ടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഏറ്റെടുക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...