കെട്ടിട നിർമ്മാണ പാസിന്റെ മറവിൽ എലിമുള്ളുംപ്ലാക്കലിൽ വന്‍ മണ്ണുകടത്ത് ; മൌനം പാലിച്ച് ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കലിൽ കെട്ടിട നിർമ്മാണ പാസിന്റെ മറവിൽ വൻതോതിൽ പച്ചമണ്ണുകടത്ത് . പട്ടാപ്പകലാണ് എലിമുള്ളുംപ്ലാക്കൽ ഐ എച്ച് ആർ ഡി കോളേജിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്ന് മണ്ണ് ടിപ്പർ ലോറികളിൽ കടത്തി കൊണ്ടുപോകുന്നത്.

ഇവിടെ നിന്നും ദിവസേന നൂറിലധികം ലോഡ് പച്ചമണ്ണ് കടത്തിക്കൊണ്ടുപോകുന്നതായി സമീപവാസികൾ പറയുന്നു. പുലർച്ചെ മുതൽ എലിമുള്ളുംപ്ലാക്കൽ ജംഗ്ഷൻ മുതൽ കട്ടുമുറി വരെയുള്ള ഭാഗത്ത് ടിപ്പറുകളുടെ നീണ്ട നിരതന്നെ കാണാനാകും. ഹരിപ്പാട്, കായംകുളം, മാവേലിക്കര, മേഖലകളിൽ നിന്നുള്ള ടിപ്പർ ലോറികളാണ് മണ്ണ് എടുക്കാൻ വരുന്നവയിൽ അധികവും. ഇവിടെ നിന്നും നാല് ദിവസത്തേക്ക് 156 ലോഡ് മണ്ണ് നീക്കം ചെയ്യുന്നതിന് മാത്രമാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകിയിരുന്നത് എന്ന് അധികൃതർതന്നെ പറയുന്നു. എന്നാൽ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ഇവിടെനിന്നും  മണ്ണ് നീക്കം ചെയ്തുതുടങ്ങിയതായാണ് വിവരം.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അഞ്ഞൂറ് ലോഡ് മണ്ണ് ഇവിടെ നിന്നും നീക്കം ചെയ്തതായി നാട്ടുകാർ ആരോപിക്കുന്നു. കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് ഈ സ്ഥലത്ത് അനുമതി നൽകിയിരുന്നതായും എന്നാൽ മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതി നൽകിയതായി മൈനിങ് ആൻഡ് ജിയോളജി അധികൃതർ അറിയിച്ചിട്ടില്ലെന്നും കോന്നി താഴം വില്ലേജ് ഓഫീസർ പറഞ്ഞു. മാത്രമല്ല മണ്ണ് നീക്കം ചെയ്യുന്ന ടിപ്പർ ലോറി ജീവനക്കാരും തൊഴിലാളികളും അടക്കമുള്ളവർ ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നില്ലെന്നും സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...